സിനിമയിൽ വളരെ വ്യക്തമായി തന്നെ ഈ രംഗങ്ങൾ കാണിക്കുന്നുണ്ട്


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. പ്രിത്വിരാജ് നായകനായി എത്തിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, രാജീവ് പിള്ള, രോഹിണി, പാർവതി തിരുവോത്ത്, ശ്വേതാ മേനോൻ, റിമ കല്ലിങ്ങൽ, അനിൽ മുരളി, ജഗദീഷ് തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയൂം ചെയ്തു.

ചിത്രം മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുരേഷ് കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ “സിറ്റി ഓഫ് ഗോഡ്” കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്.

ജ്യോതി ലാൽ (പ്രിഥ്വിരാജ്) സൂര്യ പ്രഭയെ (റിമ കല്ലിങ്കൽ) കാണാൻ അവർ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് കയറുമ്പോൾ പിറകിൽ സിറ്റി ഓഫ് ഗോഡ്‌ സിനിമയുടെ തന്നെ പോസ്റ്റർ. ഹൈപ്പർലിങ്ക് എന്നു വെച്ചാൽ എജ്ജാതി ഹൈപ്പർലിങ്ക്. ഇതു പോലെ ഒരു സിനിമയുടെ പോസ്റ്റർ അതേ സിനിമയിൽ തന്നെ കാണിച്ചതിന് വേറെ ഉദാഹരണങ്ങളുണ്ടോ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. മമ്മൂട്ടി ഫിലിം പരുന്ത് ലൊക്കേഷനിൽ ആണ് പ്രിഥ്വി രാജ് മമ്മൂട്ടി ഫാൻ ആയ ഒരു ഫിലിം ഷൂട്ട്‌ ചെയ്തത്. അതും പരുന്ത് ഫിലിമിലെ ഒരു സീൻ റിയൽ ആയി ഷൂട്ട്‌ ചെയ്യുമ്പോൾ, റിമ കല്ലിങ്കൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ പേരായല്ലേ ആ പോസ്റ്റർ കാണിക്കുന്നത് ? യൂണിറ്റ് ബസിൽ പതിപ്പിച്ചതായി തുടങ്ങിയ കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്.