ഇന്നും ഈ സിനിമയും സിനിമയിലെ രംഗങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയാണ്


ചില സിനിമകൾ എത്ര കാലങ്ങൾ കഴിഞ്ഞാലും പ്രേക്ഷകർ ഓർമിച്ചിരിക്കും. ആ കുട്ടത്തിലുളള ഒരു ചിത്രമായിരുന്നു ദിലീപിന്റെ മാസ് ക്ലാസ് കോമഡി ചിത്രം സിഐഡി മൂസ. ചിത്രത്തിൽ മസിലു പിടിച്ച് പ്രേക്ഷകരെ വിരട്ടയ പലരും കോമഡി രൂപത്തിലായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ജഗതി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ്, വിജയ രാഘവൻ, എന്നിവർ മത്സരിച്ച് അഭിനയിച്ച ഒരു ചിത്രമായിരുന്നു അത്. ശരിയ്ക്കും ചിരിയുടെ തമ്പൂരാക്കന്മാരായിരുന്നു ചിത്രത്തിൽ അണിനിരന്നത്.  കുട്ടികൾ തൊട്ട് പ്രായമായവർ വരെ സിഐഡി മൂ,യുടെ ഫാൻസ് ലിസ്റ്റിലുണ്ട്.

ചിത്രത്തിനെക്കുറിച്ച് ചിത്രത്തിനെക്കുറിച്ച് അജയ് പള്ളിക്കര എന്ന യുവാവ് പങ്കുവെച്ച ചില അനുഭവങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അജയുടെ വാക്കുകളിലൂടെ, ബാംഗ്ലൂർ വീഥിയിലൂടെ നടന്ന് നീങ്ങിയപ്പോൾ ഒരു ബിൽഡിങ്ങിൽ ഒരു പേര് കണ്ടു “CASA DI MODA” പേര് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് CID MOOSA എന്ന സിനിമയുടെ പേരും ആ പേര് ഇടുന്ന സന്ദർഭത്തെ കോമഡികളുമാണ് 2003 ൽ റിലീസ് ചെയ്ത ഒരു സിനിമ. ഇന്നും ആ സിനിമയും സിനിമയിലെ രംഗങ്ങളും പ്രിയപ്പെട്ടത് തന്നെയാണ്. ടിവിയിൽ എപ്പോൾ വന്നാലും മടുപ്പില്ലാതെ കാണാവുന്ന കണ്ട് ചിരിക്കാവുന്ന ഒരു സിനിമ.

Johny Antony യുടെ സംവിധാനം,Udayakrishna ന്റെ screenplay,Kalasangham Films നമുക്ക് മുന്നിൽ എത്തിച്ച ചിരിച്ചു ചിരിച്ചു ഊപ്പാട് വരെ വരാൻ സാധ്യതയുള്ള സിനിമ. ആ വർഷം തന്നെ BestCostume Deaigner,Art Director,Best Editor എന്നീ അവാർഡുകൾ കരസ്ഥമാക്കിയ സിനിമ. നിരവധി നടി നടൻമാർ ഒരു മടിയും കൂടാതെ പല സീനുകളും നമ്മൾ പ്രേക്ഷകർക്ക് വേണ്ടി മറ്റൊന്നും നോക്കാതെ അഭിനയിച്ചു തകർക്കുകയും, അവരുടെ കഥാപാത്രങ്ങൾ നമ്മളിലേക്ക് എത്താനും,

ഓരോ കോമഡികളും, ഓരോ സീനുകളും മനസ്സിൽ നിന്നും പോകാത്ത വിധം കാഴ്ച്ച വെക്കാനും അതെ പോലെ എടുക്കാനും കഴിഞ്ഞ സിനിമ, Vidyasagar ന്റെ music സിനിമക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഒരു പാട്ട് പോലും മോശം പറയാനില്ലാതെ നമുക്ക് തന്നു, പാടി നടന്ന ഒരുപാട് പാട്ടുകൾ, കണ്ടാലും കണ്ടാലും മതിവരാത്ത സീനുകൾ, അർജുൻ എന്ന നായയെ താരംഗമാക്കിയ സിനിമ, അങ്ങനെ ഒരുപാട് ഒരുപാട് വിശേഷണങ്ങൾ ഇന്നും പറയാനുണ്ടാകും ഈ സിനിമയെ പറ്റി.