സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ ഉണ്ടെന്നുള്ളത് ആണ് ഒരു പ്രത്യേകത


ദിലീപ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ആണ് സി ഐ ഡി മൂസ. ഭാവന ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ജഗതി ശ്രീകുമാർ, ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചിത്രത്തിന് ആരാധകർ ഏറെ ആണ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അനന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സി ഐ ഡി മൂസ അഥവാ മൂലം കുഴിയിൽ സഹദേവൻ. ഇത്രയും എന്റർടൈൻമെന്റ് ആയ ഒരു സിനിമയും റിപ്പീറ്റ് വാച്ചിംഗ് ആയ സിനിമ യും മലയാളത്തിൽ ഉണ്ടോ എന്നത് സംശയകരം ആയ കാര്യം ആണ്.

ഒരു പക്ഷേ ആദ്യം ആയിട് ആയിരിക്കും ഒരു സിനിമയിൽ ഉള്ള എല്ലാ കഥാപാത്രങ്ങളും എന്തിന് പാട്ട് പോലും കോമിക് ആയി തോന്നണത് അത് ഇ സിനിമക് മാത്രം അവകാശപെട്ട ഒന്ന് ആണ് കഥാപാത്രങൾക്കും. അർജുൻ ഉൾപ്പെടെ എന്തിന് ആ കാറിന് പോലും ഫാൻസ്‌ ഉണ്ടാകും ബിജിഎം യാ മോനെ ഇന്നും പലരുടെയും ചുണ്ടിൽ ആ താളം കാണും. ഇതിന്റെ രണ്ടാം ഭാഗം വന്നാൽ നേരിടുന്ന പ്രധാന പ്രശ്നം പഴയ താരങ്ങളിൽ പലരും ഇന്ന് ഇല്ല.

അവർക്കു പകരം വേറെ ആർക്കും സ്ഥാനം ഇല്ല ഒന്നാം ഭാഗത്തെ കാട്ടിയും. മുകളിൽ രണ്ടാം ഭാഗത്തിന്റെ കഥ വന്നാൽ മാത്രമേ ഇ ബ്ലോക്ക്ബസ്റ്റർ ആകു ആ പ്രതിഷയിൽ മാത്രമേ ഇ സിനിമ കാണാൻ ആളുകൾ കേറൂ ഞാൻ തോരപ്പൻ കൊച്ചുണ്ണി അർജുൻ ഫാൻ ആണ്  എന്നുമാണ് ആരാധകൻ കുറിച്ചിരിക്കുന്നത്. ഇനി ഒരിക്കലും ഒന്നിക്കാത്ത ദിലീപും ഭാവനയും. നല്ല ജോടികൾ ആയിരുന്നു എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.

ഈ സിനിമ സംഭവിക്കാതെ നീണ്ട് പോയതും ഈ ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാവുന്നവരുടെ വിടവ് തന്നെയാണ്. ജഗതി ചേട്ടന്റെ റോൾ മാറ്റാരെ കൊണ്ടും സാധ്യമാകില്ല. അദ്ദേഹം ജീവനോടെയുള്ളപ്പോൾ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും അവർക്ക് തോന്നുന്നില്ല. കൊച്ചിൻ ഹനീഫ, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ,ക്യാപ്റ്റൻ രാജു, സുകുമാരി, അർജുൻ എന്ന നായ എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നത് മറ്റൊരു സത്യം. നായിക സ്ഥാനത്ത് അവർക്ക് മറ്റൊരാളെ കൊണ്ട് വരാൻ കഴിഞ്ഞേക്കും എന്നത് മാത്രമാണ് ആശ്വാസം. ഇതിനെല്ലാം പുറമേ ഉദയകൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കണം എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.