ഒരു കാലത്തെ മലയാള സിനിമകളിൽ ഒരേ കോസ്റ്റും തന്നെ ഉപയോഗിക്കാറുണ്ട്. ഈ രീതി ഇപ്പോഴും തുടർന്ന് വരുന്നതും ഉണ്ട്. എന്നാൽ ഒരു സിനിമയിൽ ഉപയോഗിച്ച് ശ്രദ്ധ നേടിയ അതെ കോസ്റ്റും തന്നെ മറ്റൊരു ചിത്രത്തിലും അത് പോലെ വന്നാൽ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് പോലെ തന്നെ ഒരു ചിത്രത്തിൽ ഉപയോഗിച്ച കോസ്റ്റും മറ്റൊരു ചിത്രത്തിൽ വീണ്ടും ആവർത്തിച്ച് പലപ്പോഴും പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട്.
അത്തരത്തിൽ ഒരു കോസ്റ്യൂമിനെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. അജയ് കൃഷ്ണൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2003 ൽ ഇറങ്ങിയ സി ഐ ഡി മൂസയിൽ ഭാവനയുടെ കോസ്റ്റും, 2004 ൽ ഇറങ്ങിയ രസികനിൽ നായികയും കൂട്ടുകാരിയും ഉപയോഗിച്ചപ്പോൾ എന്നുമാണ് പോസ്റ്റ്.
കൂടാതെ ഈ രണ്ടു ചിത്രങ്ങളിൽ നിന്നുള്ള ഫോട്ടോയും ആരാധകൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. രണ്ടു പടത്തിലും കോസ്ട്യൂമ് വാങ്ങിയതിന്റെയും ഡിസൈൻ ചെയ്തതിന്റെയും കാശ് ഒക്കെ എഴുതി എടുക്കാം, ഒരേ കോസ്റ്റും ഡിസൈനർ പ്രൊഡ്യൂസർ ആയിരിക്കും, പഴയ സിനിമകളിൽ ഇതൊക്കെ സർവ്വ സാധാരണം ആണ്.
കാർണിവലിൽ പാന്റ് കീറുന്ന സീനിൽ മമ്മുട്ടി ഇട്ട ടീഷർട് വരവേലപ്പിൽ ബേബി കൊട്ടാരക്കര ഇടുന്നുണ്ട്. പഴയ സിനിമകളിൽ ഇതൊക്കെ സർവ്വ സാധാരണം ആണ്. കാർണിവലിൽ പാന്റ് കീറുന്ന സീനിൽ മമ്മുട്ടി ഇട്ട ടീഷർട് വരവേലപ്പിൽ ബേബി കൊട്ടാരക്കര ഇടുന്നുണ്ട്, ആ മാസ്ക് ഇന്നത്തെ കാലത്തും ചില സൈറ്റ് ട്രെൻഡിംഗ് ആണ്, പാവം. അന്നൊക്കെ വസ്ത്രം വാങ്ങാൻ പോലും കഴിവ് ഇല്ലാത്ത കുട്ടി ആയിരുന്നു.
സ്റ്റേറ്റ് വിട്ട് പോയപ്പോ വസ്ത്രത്തിന് ഒന്നും പ്രാധാന്യം ഇല്ലാതായി, കാർണിവൽ സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന കോസ്റ്റും വേറെ ഒരു സിനിമയിൽ കുഞ്ചൻ ഉപയോഗിക്കുന്നുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.