നമ്മൾ കണ്ടത് ഒന്നും അല്ല സി ഐ ഡി മൂസയിലെ യഥാർത്ഥ വില്ലൻമാർ


ദിലീപ് പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് സി ഐ ഡി മൂസ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിരുന്നു. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സി ഐ ഡി മൂസയിലെ യഥാർഥ വില്ലനെ കണ്ടുപിടിച്ചപ്പോൾ. വില്ലൻ മറ്റാരുമല്ല.

സഹദേവന്റെ അച്ഛൻ മൂലംകുഴിയിൽ പ്രഭാകരൻ തന്നെയാണ്. സഹദേവന്റെ അച്ഛൻ ഒരു പോലീസ് കോൺസ്റ്റബിൾ ആണ്. അയാൾക്ക് ആ ജോലിയിൽ തൃപ്തി ഇല്ലായിയുന്നു. അത് കൊണ്ടുതന്നെ അയാൾ മനസ്സ് തുറന്നു ചിരിക്കുന്നത് പോലും ഇല്ല. (ഫസ്റ്റ് ഹാഫ് ഉടനീളം ശ്രദ്ധിച്ചാൽ മതിയാകും) പോലീസ് ജോലി മടുത്തു നിൽക്കുന്ന സമയത്താണ് ഇടിവെട്ട് ഏറ്റതുപോലെ സ്വന്തം മകൾ എസ് ഐ പീതാംബരന്റെ കൂടെ ഒളിച്ചോടി പോകുന്നത്.

അങ്ങനെ മാനസികമായി അയാൾ തകരുന്നു. കോൺസ്റ്റബിൾ ആയ വിക്രമന്റെ കൂടെ കൂടി മദ്യപാനം തുടങ്ങുന്നു. അതിന്റെ ഇടയ്ക്ക് മകൻ സഹദേവന്റെ പോലീസ് ആകാൻ ഉള്ള ആഗ്രഹം കൊണ്ട് അയാൾ കൂടുതൽ മാനസികമായി ബുദ്ധിമുട്ടുന്നു. മകനും തന്നെ പോലെ മാനസിക വിഷമം ഉണ്ടാകരുത് എന്നയാൾ ആഗ്രഹിച്ചു. അതിനായി ഒരവസരത്തിന് വേണ്ടി അയാൾ കാത്തിരുന്നു.

അങ്ങനെയിരിക്കെ സിറ്റി ഹോസ്പിറ്റലിൽ ൽ ബോംബ് ഭീഷണി വന്നപ്പോൾ തന്നെ കൊണ്ട്പറ്റും എന്നിരിന്നിട്ടും സ്വന്തം മകനെ വിക്രമന്റെ കൂടെ കള്ള വേഷം കെട്ടി അയക്കുന്നു. മകന് പണി കിട്ടും എന്ന് പ്രഭാകരന് അറിയാമായിരുന്നു. സ്വാഭാവികമായി സഹദേവൻ ബോംബ് നിർവീര്യമാക്കുന്നു. പൊലീസ് അയാളെ സ്കെച്ച് ചെയ്യുന്നു. പിന്നീട് എസ് ഐ സെലക്ഷന് വേണ്ടി പോകുന്ന വഴിയിൽ യൂണിഫോം ഇട്ട് നോക്കുന്ന സമയം സ്വയം അബദ്ധം പിണഞ്ഞുകൊണ്ട് സഹദേവനെ പോലീസ് പിടിക്കുന്നു.

പിന്നീട് ട്രെയിനിങ് ന് പങ്കെടുത്തിട്ടും ഫിസിക്കലിന് തോറ്റ് പോകുന്നു. വീണ്ടും പ്രഭാകരൻ മകന് മോട്ടിവേഷൻ കൊടുത്തിട്ട് വേറെ ജോലിക്ക് വിടുന്നു. അയാൾ സി ഐ ഡി ജോലി തിരഞ്ഞെടുക്കുന്നു. പ്രഭാകരനും സ്വയം സി ഐ ഡി പ്രഭു ആയി അവരോധിക്കുന്നു. അങ്ങനെ മകനെ സ്വന്തം കാലിൽ നിർത്തുന്നു പ്രഭു വിന്റെ പിന്നീടുള്ള ആറ്റിറ്റ്യൂഡ് കണ്ടാൽ മനസിലാകും അയാളുടെ സന്തോഷം. അങ്ങനെ പ്രഭു മാനസിക സന്തോഷം വീണ്ടെടുക്കുന്നു എന്നുമാണ് പോസ്റ്റ്.