യൂട്യുബേഴ്സിന് സിനിമക്കാരോടുള്ള മുഴുവൻ ദേക്ഷ്യവും ഈ വിഡിയോയിൽ ഉണ്ട്


സിനി ഫൈൽ ഗ്രൂപ്പിൽ സുനിത ദാസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫർ സിനിമയെ കുറിച്ച് ഒരു യൗറ്റുബെർ പങ്കുവെച്ച വീഡിയോയെ കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എനിക്ക് തോനുന്നൂ ഇദ്ദേഹത്തിന് എന്തോ അസുഖമുണ്ടെന്ന്. ഒരു സിനിമ ഇഷ്ടമല്ല എങ്കില്‍ അത് മാത്രം പറയുക.

മമ്മൂട്ടിയേയും,സംവിധായകനേയും, തിരക്കഥാകൃത്തിനേയും അധിഷേപിക്കാമോ? യൂടൂബേഴ്സിന് സിനിമക്കാരോടുളള മുഴുവന്‍ ദേഷ്യവും ഈ വീഡിയോയിലുണ്ട്. മലയാള സിനിമയെ നശിപ്പിക്കരുത് നിങള് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഒരു വലിയ ഇക്ക ഫാൻ ആണു പുള്ളി. പുള്ളി വരെ അങ്ങനെ പറയണം എങ്കിൽ കാര്യം നിസാരം എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്.

മോഹൻലാലിനെ മാത്രേ കുറ്റം പറയാൻ അധികാരം ഉള്ളൂ എന്ന നിയമം തെറ്റിച്ച ഇവനെയൊക്കെ എന്ത് പറയാൻ, ഒന്നും ഇല്ല അശ്വന്ത് കോക്കി നെ പോലെ സ്വന്തമായി ഒരു സ്റ്റൈൽ ഇണ്ടാക്കി നെഗറ്റീവ് പറഞ്ഞുറീച് ആവാൻ നോക്കിയതാണ്. പക്ഷെ നല്ല ക്രിഞ്ച് ആയി പോയി, മറ്റുള്ളവരുടെ സിനിമകൾ വിമർശിക്കപെടുമ്പോൾ കയ്യടിക്കുകയും ഇഷ്ടതാരത്തിന്റെ സിനിമയെ വിമർശിക്കുമ്പോൾ പ്രതികരിക്കുകയും ചെയ്യുന്നവരും മലയാള സിനിമയെ നശിപ്പിക്കുന്ന കൂട്ടത്തിൽ ആണ്.

ഇവന്റെ റിവ്യൂ കേട്ടു പടവെട്ടു സിനിമ കാണാതെ പോയത് വലിയ നഷ്ടമായിരുന്നു. അവൻ അതിൽ പറയുന്നുണ്ടായിരുന്നു എന്തിനാ ഈ പടം ഇറക്കിയത് എന്ന്. നിവിൻ എന്തിനാ അഭിനയിച്ചത് എന്നൊക്കെ യഥാർത്ഥത്തിൽ ആ റോൾ നിവിന്റെ കരീയറിലെ വൺ ഓഫ് ദി ബെസ്റ്റ് റോൾ ആയിട്ടാണ് എനിക്ക് തോന്നിയത്. മാത്രമല്ല ആ കർഷകരായി അഭിനയിച്ചവരുടെ മുഖത്തൊക്കെ ആ മണ്ണിന്റെ മുഖം കാണാമായിരുന്നു.

ആ സിനിമ കേരളം കാണേണ്ട ഒരു സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്. അഭിപ്രായങ്ങൾ ഉണ്ടാകാം പക്ഷെ ഈ സിനിമയ്‌ക്കെതിരെ അവൻ പറഞ്ഞു വച്ചതു അത്ര മോശമായിട്ടാണ്.. അവനു കണക്ട് ആയില്ല പോലും, മോഹൻലാൽ സിനിമ കണ്ടു ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ അത് അവരുടെ അപിപ്രായം. നേരെ തിരിച്ചു മമ്മൂട്ടി സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ അത് കുറ്റം പറച്ചിൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.