പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ചിപ്പി. വർഷങ്ങൾ കൊണ്ട് മലയാളായ സിനിമയിലും ടെലിവിഷൻ പാരമ്പരകളിലും സജീവമായി നിൽക്കുന്ന താരം പാഥേയം എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ ചിപ്പി ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. ചിപ്പിയുടെ മലയാള തനിമയും ശാലീനതയും തന്നെയാണ് താരത്തിനെ പ്രേക്ഷകർ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാനുള്ള കാരണവും.
സംവിധായകൻ രഞ്ജിത്തിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം ടെലിവിഷൻ പരമ്പരകളിൽ കൂടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. ഇന്ന് ചിപ്പി ഒരു അഭിനയേത്രിയും നിർമ്മാതാവും കൂടി ആണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്വാന്തനം എന്ന പരമ്പര നിർമ്മിക്കുന്നത് ചിപ്പിയാണ്.
പരമ്പരയിൽ കേന്ദ്ര കഥാപാത്രമായും എത്തുന്നത് ചിപ്പി ആണ്. മലയാളികൾക്ക് അന്ന് ഉള്ള സ്നേഹം ഒട്ടും കുറയാതെ തന്നെ ഇന്നും ചിപ്പിയോട് ഉണ്ട് എന്നതാണ് സത്യം. ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ റിയാസ് വ്ലോഗ്സ് എന്ന പ്രൊഫൈലിൽ നിന്നും ചിപ്പിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടിയുടെ മകളായി ഭരതന്റെ പാഥേയത്തിലൂടെ സിനിമയിലേക്ക് വന്ന അഭിനേത്രി ചിപ്പി.
മമ്മൂട്ടിയെ പോലെ തന്നെ പ്രായം നിശ്ചലമായി നിൽക്കുന്ന സിനിമ താരം. ചിപ്പി ഇപ്പോൾ സിനിമയിൽ ഇല്ല. സീരിയലുകളിൽ തിളങ്ങി നിൽക്കുന്നുണ്ട്. കാറ്റ് വന്ന് വിളിച്ചപ്പോൾ ആണ് അവസാനമായി ചിപ്പി അഭിനയിച്ച ചിത്രം. ആദ്യം അഭിനയിച്ച ചിത്രത്തിലും അവസാനം അഭിനയിച്ച ചിത്രത്തിലും മനോഹരങ്ങളായ പാട്ടുകൾ ഉണ്ട്. സ്‌ഫടികം, പ്രായിക്കര പാപ്പാൻ, ഈ പുഴയും കടന്ന്, ആദ്യത്തെ കണ്മണി ഇങ്ങനെ ചിപ്പിയെ ഓർക്കുമ്പോൾ പല ചിത്രങ്ങളും മനസിലേക്ക് വരുന്നു എന്നുമാണ് പോസ്റ്റ്.
2007 ൽ ഒരു സീരിയൽ ഉണ്ടായിരുന്നു നായികയായി സൂര്യ ടി വി യിൽ ഹസ്ബൻഡ് ഗൾഫിൽ ആണ്. മൂന്നു മക്കൾ ഉണ്ട് അതിൽ ഒരു കൊച്ചിനെ തട്ടിക്കൊണ്ടു പോകുന്നതും ഫർത്താവ് മരിച്ചു പോകുന്നതും ഒക്കെ ആയിരുന്നു, ശില്പ എന്നാ പേരിൽ കന്നഡ യിൽ പ്രസിദ്ധ ആയിരുന്നു, മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ അവാർഡ് നേടിയിട്ടുണ്ട്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.