കണ്ണ് കാണാൻ വയ്യാത്ത കഥാപാത്രം ആയിരുന്നു അഡ്വക്കേറ്റ് ലാൽകൃഷ്ണ


സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. എന്നാൽ ചിത്രത്തിൽ ആദ്യം ലാൽകൃഷ്ണയായി തീരുമാനിച്ചത് സുരേഷ് ഗോപിയെ ആയിരുന്നില്ല, നടൻ മമ്മൂട്ടിയെ ആയിരുന്നു, എന്നാൽ പിന്നീട് സുരേഷ് ഗോപിയെ നായകനായി തീരുമാനിക്കുക ആയിരുന്നു, കണ്ണ് കാണാൻ വയ്യാത്ത കഥാപാത്രം ആയിരുന്നു അഡ്വക്കേറ്റ് ലാൽകൃഷ്ണ എന്നാൽ പിന്നീട് അതിൽ മാറ്റം വരുത്തുക ആയിരുന്നു,

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി നിരവധി തവണ വാർത്തകൾ വന്നിരുന്നു. അടുത്തിടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു, ചിത്രത്തിന്‍റെ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു, അതിന്‍റെ ഇന്‍റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്‍റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഈ ചിത്രത്തിലും ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇത് ചിന്താമണി കൊലക്കേസിലെ അഭിഭാഷക കഥാപാത്രത്തെപ്പോലെയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഡേവിഡ് ആബേല്‍ ഡോണബാന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്, വക്കീല്‍ ആണ്. പക്ഷേ എല്‍കെയെപ്പോലെ ഒരു കഥാപാത്രമല്ല. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരു അഭിഭാഷകന്‍, സുരേഷ് ഗോപി പറഞ്ഞ് അവസാനിപ്പിച്ചു.

2006-ൽ ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്, ദ വെറ്ററൻ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുറ്റവാളികൾക്കുവേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്. ബട്ടർഫ്ലൈസ്, ജനാധിപത്യം, ക്രൈം ഫയൽ, സ്റ്റോപ്പ് വയലൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. വ്യത്യസ്തമാർന്ന പ്രമേയം കൊണ്ടും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമായ ചിത്രം മികച്ച പ്രദർശനവിജയം നേടിയിരുന്നു. ബൃഹദാരണ്യകോപനിഷത്തിലെ അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.