ചെമ്പൻ വിനോദിന് ആശ്വാസവാക്കുകളുമായി ആരാധകർ

മലയാളികളുടെ പ്രിയങ്കരനായ താരങ്ങളിൽ ഒരാൾ ആണ് ചെമ്പൻ വിനോദ് ജോസ്. കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. നടൻ മാത്രമല്ല തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ് താരം. 2010 ൽ നായകൻ എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചത്. നായകനായും വില്ലനായും കൊമേഡിയൻ ആയും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. വളരെ പെട്ടന്ന് തന്നെ സ്വാഭാവികമായ അഭിനയത്തിൽ കൂടി തന്നെ താരം വളരെ വേഗം പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തു. വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം വർഷങ്ങൾക് ഇപ്പുറം ആണ് കഴിഞ്ഞ വര്ഷം താരം വീണ്ടും വിവാഹിതൻ ആയത്. മറിയം തോമസിനെ ആണ് താരം വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോഴിതാ ഒരു വിയോഗ വാർത്തയാണ് താരത്തിന്റെ കുടുംബത്തിൽ നിന്നും കേൾക്കുന്നത്.

ചെമ്പൻ വിനോദ് ജോസിന്റെ പിതാവായ മാളിയേക്കൽ ജോസ് കഴിഞ്ഞ ദിവസം ഈ ലോകം വിട്ട് പോയിരിക്കുകയാണ്. ചെമ്പൻ വിനോദ് തന്നെയാണ് തന്റെ പിതാവിന്റെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്ക പള്ളിയിൽ വെച്ച് ആയിരുന്നു പിതാവിന്റെ സംസ്കാരം എന്നും താരം അറിയിച്ചു. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു താരത്തിന് ആശ്വാസ വാക്കുകളുമായി എത്തിയത്.

ചെമ്പൻ വിനോദ് ജോസ് ഭാഗമാകുന്ന നിരവധി ചിത്രങ്ങൾ ആണ് ഇപ്പോൾ അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. 2017ൽ അങ്കമാലി ഡയറീസിലൂടെ ആണ് താരം തിരക്കഥാകൃത്ത് ആയി അരങ്ങേറ്റം കുറിക്കുന്നത്. മികച്ച പ്രതികരണം ആണ് അങ്കമാലി ഡയറീസിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരം തമിഴിലും തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇപ്പോൾ.

Leave a Comment