ജൂനിയർ ചീരുവിന് ഇനി മുതൽ പുതിയ പേര്, വെളിപ്പെടുത്തി മേഘ്ന

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന. 2010 ൽ പുറത്തിറങ്ങിയ യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടിയാണ് മേഘ്ന മലയാള സിനിമയിലേക്ക് വരുന്നത്. ആദ്യ മലയാള ചിത്രത്തിൽ തന്നെ ശ്രദ്ധേയമായ വേഷം ചെയ്യാൻ മേഘ്നയ്ക് കഴിഞ്ഞു. മേഘ്‌നയുടെ നാലാമത്തെ ചിത്രം ആണ് യക്ഷിയും ഞാനും. അതിനു മുൻപ് തെലുങ്കിലും കന്നടയിലും തമിഴിലും ഓരോ ചിത്രങ്ങൾ വീതം ചെയ്തിട്ടാണ് മേഘ്ന മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ മേഘ്ന പിന്നെയും മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. പതുക്കെ മലയാളത്തിൽ നിന്ന് വിട്ട് നിന്ന താരം കന്നടയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടർച്ചയായി നിരവധി കന്നഡ ചിത്രത്തിൽ ആണ് മേഘ്ന അഭിനയിച്ചത്.

കന്നഡ സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയെ വിവാഹം കഴിച്ചതോടെ മേഘ്‌ന കുറച്ച് നാളുകൾ സിനിമയിൽ നിന്ന് തന്നെ വിട്ട് നിൽക്കുകയായിരുന്നു. ഇരുവരും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനായി കാത്തിരുന്നപ്പോൾ ആണ് ചീരുവിന്റെ അപ്രതീക്ഷിതമായ വേർപാട് ഉണ്ടായത്. മേഘ്നയെ പോലെ തന്നെ സിനിമ പ്രേമികൾക്ക് എല്ലാം തന്നെ അത് ഒരു വലിയ ആഘാതം ആയിരുന്നു. പിന്നീട് തന്റെ ദിനങ്ങൾ മേഘ്ന തന്റെ കുഞ്ഞിന് വേണ്ടി മാറ്റി വെയ്ക്കുകയായിരുന്നു. കുഞ്ഞു പിറന്നതോടെ കുഞ്ഞിനും ആരാധകർ ഏറെ ആയിരുന്നു.  ജൂനിയര്‍ സി, ജൂനിയര്‍ ചീരു, ചിന്റുവെന്നുമെല്ലാമാണ് കുഞ്ഞിനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. മേഘ്നയും ചിന്തു എന്നാണു കുഞ്ഞിനെ വിളിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ ഇതാ കുഞ്ഞിന് പേര് നൽകിയിരിക്കുകയാണ് മേഘ്‌ന. ഇത് വരെ ചെല്ലപ്പേരുകളിൽ ആണ് എല്ലാവരും കുഞ്ഞിനെ വിളിച്ചിരുന്നത്. എന്നാൽ കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ഇപ്പോൾ. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മേഘ്ന തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. മനോഹരമായ ഒരു വിഡിയോയിൽ കൂടിയാണ് മേഘ്ന കുഞ്ഞിന്റെ പുതിയ പേര് വെളിപ്പെടുത്തിയത്. ചിരഞ്ജീവിയുടെ വിയോഗത്തിൽ കൂടി ഇരുട്ടിൽ ആയ മേഘ്‌നയുടെ ജീവിതത്തിലേക്ക് വെളിച്ചം പകർന്നുകൊണ്ടാണ് ജൂനിയർ ചീരു കടന്ന് വന്നത്.

പത്ത് വര്ഷത്തോളമുള്ള പ്രണയത്തിന് ഒടുവിൽ ആയിരുന്നു മേഘ്നയും ചിരഞ്ജീവി സർജയും തമ്മിൽ വിവാഹിതർ ആയത്. വലിയ ആഘോഷത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ 2018 ൽ ആരംഭിച്ച ഇരുവരുടെയും ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. എന്നാൽ ചീരുവിന്റെ വിയോഗത്തിന് ശേഷവും തന്റെ കുഞ്ഞിന് വേണ്ടി ജീവിതം മാറ്റി വെച്ചിരിക്കുകയാണ് മേഘ്ന ഇപ്പോൾ.