ഇന്ന് സിനിമകൾ പുതിയ രീതിയിലും ഭാവത്തിലും ചിത്രീകരിക്കുവാൻ തുടങ്ങിയപ്പോൾ പഴയ പല കാര്യങ്ങളും നഷ്ടമായി തുടങ്ങി, അത്തരത്തിൽ പുതിയ സിനിമകളിൽ നിന്നും ഇല്ലാതായ ഒന്നാണ് ചായക്കടകൾ, പഴയ കാല സിനിമകളിൽ ചായക്കടകൾ ഇല്ലാത്ത സീനുകൾ വളരെ ചുരുക്കം തന്നെ ആയിരുന്നു, ചായക്കട സിനിമയുടെ ഒരു ഭാഗം തന്നെ ആയിരുന്നു, സിനിമയിലെ പല ശ്രദ്ധേയമായ കാര്യങ്ങളും കടന്നു പോകുന്നത് തന്നെ ഇത്തരം ചായക്കടകളിൽ കൂടി ആയിരുന്നു, എന്നാൽ സിനിമ മേഖല പുരോഗമിച്ചതോടെ ഇത്തരം ചായക്കടകളും സിനിമയിൽ നിന്നും അന്യമായി, മൂവി പേജിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയും ചായക്കടയും തമ്മളിലുള്ള ബന്ധത്തെകുറിച്ചാണ് ഇതിൽ വ്യക്തമാക്കുന്നത്.
നാരായണേട്ടന്റെ ചായക്കട, കുമാരേട്ടന്റെ ചായക്കട, കുഞ്ഞാലിയുടെ ചായക്കട, വർഗീസ് ഏട്ടന്റെ ചായക്കട ഇങ്ങനെ ഓരോ പേരുകളിൽ നാടിന്റെ സ്പന്ദനം അറിയുന്ന ചായക്കടകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. മലയാള സിനിമയിൽ ചായക്കടകൾ ഇല്ലാതെ വളരെ ചുരുക്കം സിനിമകളിൽ മാത്രമാണുള്ളത് സിനിമകളിൽ ചായക്കടകൾക്കുള്ള നിർണായകസ്ഥാനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പുതിയ കാലഘട്ടത്തിൽ പുതിയ സിനിമ ശൈലികൾ പരീക്ഷിക്കപ്പെട്ടു തുടങ്ങിയതോടെ തിരക്കഥകളിൽ ചായക്കടക്കുള്ള പ്രാധാന്യം നഷ്ടപ്പെട്ടു.മറ്റൊരു തരത്തിൽ പറഞ്ഞാൽ സമയത്തിനു മുന്നേ പായുന്ന മനുഷ്യരും അവരുടെ കഥ പറയുന്ന റിയലിസ്റ്റിക് സിനിമകളിൽ രാഷ്ട്രീയം പറയുന്ന, പത്രവാർത്തകൾ ചർച്ച ചെയ്യപ്പെടുന്ന,
നാട്ടു വിശേഷങ്ങളുടെ കേന്ദ്ര ബിന്ദുവായ ചായക്കടകൾ സ്ക്രിപ്റ്റുകളിൽ കുത്തി കയറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അറുപതുകൾ മുതൽ ഉള്ള മലയാള സിനിമാ ചരിത്രം പരിശോധിച്ചാൽ ചായക്കടകൾ നിറഞ്ഞുനിൽക്കുന്നത് നമുക്ക് കാണാം.മലയാള സിനിമയിലെ ചായക്കട പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഒരുപക്ഷേ നീലക്കുയിൽ എന്ന സിനിമയിലെ മണവാളൻ ജോസഫിന്റെ ഭഗവതി വിലാസം ചായക്കടയാണ്. ചായക്കടയിൽ ആദ്യമായി ചിത്രീകരിച്ച ഗാനം എന്ന നിലയിലും ആ കാലഘട്ടം മുതൽ ഇന്നേവരെ പ്രായ ഭേദമന്യേ എല്ലാവരും മനസിലേറ്റിയ പാട്ടാണ് “കായലരികത്ത് വല വിരിച്ചപ്പോൾ വള കിലുക്കിയ സുന്ദരി” എന്ന് തുടങ്ങുന്ന ഗാനം.. അന്നുമുതൽ ഇന്ന് വരെ മിക്ക മലയാള സിനിമകളിലും. മലയാളസിനിമയുടെ ഒരു ജീവരക്തം ആയി ഇന്നും ചായക്കടകൾ നിലനിക്കുന്നു