തന്റെയും ബാബു ആന്റണിയുടെയും പ്രണയം തകർന്നത് ആ ഒരാൾ കാരണം

മലയാളികളുടെ പ്രിയങ്കരിയായ നായിക ആയിരുന്നു ചാർമിള. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞു കുടുംബത്തിനൊപ്പം സുഖമായി കഴിയുകയാണ് ചാര്മിള എന്നാണു ഓരോ ആരാധകരും വിശ്വസിച്ചിരുന്നത്. എന്നാൽ ചാർമിളയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നും അടുത്തിടെയാണ് ആരാധകർ അറിയുന്നത്. തന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ചാര്മിള തന്നെയാണ് ആരാധകരോട് തുറന്ന് പറഞ്ഞത്. സമ്പന്നതയുടെ നടുവിൽ കഴിഞ്ഞ താരം ഇപ്പോൾ മകനുമായി വാടകവീട്ടിൽ കഴിയുകയാണെന്നും താരത്തിന്റെ അവസ്ഥ വളരെ മോശം ആണെന്നും തരത്തിൽ ഉള്ള വാർത്തകളും വന്നിരുന്നു. ഇതെല്ലം ശരിയാണെന്നു താരം തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് ആരാധകർ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയം ആയിരുന്നു ചാർമിളയുടെയും ബാബു ആന്റണിയുടെയും. എന്നാൽ ചാര്മിള തന്നെ പിന്നീട് താനും ബാബു ആന്റണിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും സമ്മതിച്ചിരുന്നു.

ഏകദേശം ആറോളം ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ബാബു ആന്റണിയുമായി ചാര്മിള പ്രണയത്തിൽ ആയിരുന്നു എന്നും എന്നാൽ തങ്ങളുടെ ബന്ധത്തിൽ തന്റെ അച്ഛൻ ഒരിക്കലും അംഗീകരിച്ചില്ലായിരുന്നു എന്നും ചാര്മിള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചാര്മിള തന്റെ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചും  ഒന്ന്  രണ്ടു അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു. ഒരു പക്ഷെ ബാബു ആന്റണിയെ ആയിരുന്നു താരം വിവാഹം കഴിച്ചത് എങ്കിൽ ചാര്മിള ഒരിക്കലും കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയായിരുന്നു പിന്നീട് ആരാധകർ കേട്ടത്. എന്നാൽ താൻ ഒരിക്കലും ചാര്മിളയുമായി പ്രണയത്തിൽ അല്ലായിരുന്നു എന്നും ചാര്മിളയുടെ പേര് തന്റെ പേരുമായി അനാവശ്യമായി വലിച്ചിഴയ്ക്കരുത് എന്നും ബാബു ആന്റണിയും പ്രതികരിച്ചിരുന്നു. തനിക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നത് സത്യം ആയിരുന്നു എന്നും എന്നാൽ അത് ഒരിക്കലും ചാര്മിള ആയിരുന്നില്ല എന്നും ബാബു ആന്റണി പറഞ്ഞു.

എന്നാൽ താനും ബാബു ആന്റണിയും തമ്മിലുള്ള പ്രണയം തകരാൻ കാരണം ബാബു ആന്റണിയുടെ സഹോദരൻ ആണെന്നും അദ്ദേഹത്തിന്റെ ഇടപെടൽ ആണ് തങ്ങളുടെ പ്രണയ  എന്നും മറ്റൊരു അഭിമുഖത്തിൽ ചാര്മിള പറഞ്ഞിരുന്നു. ഒരിക്കൽ ബാബു ആന്റണിയുടെ സഹോദരൻ തന്നെ കാണാൻ വേണ്ടി ഷൂട്ടിങ് ലൊക്കേഷനിൽ വന്നിരുന്നു എന്നും നിങ്ങൾ പ്രണയിക്കുന്നുണ്ടാവാം, എന്നാൽ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് എന്നോട് പറഞ്ഞിരുന്നു എന്നും ചാര്മിള പറഞ്ഞു. ശേഷം സഹോദരന് ഒപ്പം ബാബു ആന്റണി അമേരിക്കയിലേക്ക് പോയതിനു ശേഷമാണ് തന്റെ പ്രണയം നഷ്ട്ടപെട്ടു എന്ന്  എനിക്ക് തോന്നിയത് എന്നുമാണ് ചാര്മിള പറഞ്ഞത്.