ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി, ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല എന്ന് നയൻ‌താര എന്നെ അന്ന് വിളിച്ച് പറഞ്ഞു

വര്‍ഷങ്ങള്‍ക്കുശേഷം സീരിയലിലൂടെ ചാര്‍മിള മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. പിന്നീട് സിനിമയിലേക്കും. ഇതിനിടെ പല അഭിമുഖങ്ങളിലും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ചാര്‍മിള പങ്കുവെച്ചിരുന്നു. മൂന്നു വിവാഹങ്ങള്‍ ചെയ്ത് ജീവിം തകര്‍ന്ന ചാര്‍മിളയുടെ കഥ വളരെ ദയനീയമായാണ് മലയാളികള്‍ കേട്ടത്.എന്നാല്‍, സിനിമയിലേക്ക് തിരിച്ചുവന്നത് അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍, വാടക വീട്ടിലായിരുന്നു ചാര്‍മിളയുടെ ജീവിതം. ഒരുപാട് സ്വത്തുക്കളും ആര്‍ഭാട ജീവിതവും നയിച്ചിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍.

തമിഴ്നാട്ടിലെ ഒരു ചെറ്റക്കുടിലിലാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും തന്റെ അമ്മയും മകനും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളും അതിന്റെ പരാജയവുമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്നാണ് അവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടതെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് അവന്റെ ജീവിതം കൂടി തകര്‍ന്നതെന്നും താരം നേരത്തെ പറഞ്ഞിരുന്നു, ഇപ്പോൾ നടി നയൻ‌താര തമിഴിലെ ലേഡി സൂപ്പർസ്റ്റാർ ആയത് താൻ കാരണം ആണെന്ന് പറയുകയാണ് താരം. ചാര്മിളയുടെ വാക്കുകൾ ഇങ്ങനെ,

2004 ൽ ആണെന്നു തോന്നുന്നു. ഒരു ദിവസം നയൻ താരയുടെ ഫോൺ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിർമ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോൾ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്വൂസർ അജിത്തിനോട് നയൻതാരയുടെ കാര്യം പറയുന്നത് ഞാനാണ്. അങ്ങനെയാണ് അജിത്ത് അവളെ ‘അയ്യാ’ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാൻ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ‘ഗജിനി’യിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയൻതാരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളർച്ച എന്നാണ് താരം പറയുന്നത്.