വീണ്ടും വിവാഹത്തിന് പിറകെ പോയതാണ് ഞാൻ ചെയ്ത തെറ്റ്

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് ചാര്മിള. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞു കുടുംബത്തിനൊപ്പം സുഖമായി കഴിയുകയാണ് ചാര്മിള എന്നാണു ഓരോ ആരാധകരും വിശ്വസിച്ചിരുന്നത്. എന്നാൽ ചാർമിളയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നും അടുത്തിടെയാണ് ആരാധകർ അറിയുന്നത്. തന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ചാര്മിള തന്നെയാണ് ആരാധകരോട് തുറന്ന് പറഞ്ഞത്. സമ്പന്നതയുടെ നടുവിൽ കഴിഞ്ഞ താരം ഇപ്പോൾ മകനുമായി വാടകവീട്ടിൽ കഴിയുകയാണെന്നും താരത്തിന്റെ അവസ്ഥ വളരെ മോശം ആണെന്നും തരത്തിൽ ഉള്ള വാർത്തകളും വന്നിരുന്നു. ഇതെല്ലം ശരിയാണെന്നു താരം തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ചും താൻ എടുത്ത തെറ്റായ തീരുമാനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ചാര്മിള.

ചാർമിളയുടെ വാക്കുകൾ ഇങ്ങനെ, നടികളുടെ ജീവിതം രണ്ടു തരത്തിൽ ആണ് ഉള്ളത്. കുറച്ച് പേർക്ക് നല്ല പ്രൊഫഷൻ കിട്ടുമ്പോൾ അവരുടെ കുടുംബ ജീവിതം പരാജയം ആയിരിക്കും. നല്ല കുടുംബ ജീവിതം കിട്ടുന്നവർക്ക് പ്രൊഫഷനിൽ അധികം ശോഭിക്കാനും കഴിയില്ല. എന്നെ സംബന്ധിച്ചോളം നല്ല പ്രൊഫഷൻ കിട്ടിയിട്ടും അതൊക്കെ ഉപേക്ഷിച്ച് കുടുംബജീവിതത്തിന്റെ പുറകെ പോയതാണ് ഞാൻ ചെയ്ത തെറ്റ്. എന്റെ അച്ഛന് സിനിമാക്കാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. അങ്ങനെ ആണ് എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. നല്ല വേഷങ്ങളും ലഭിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് ഞാൻ വിവാഹത്തിന്റെ പിറകെ പോയാൽ. വിവാഹ ജീവിതത്തിൽ എനിക്ക് രാശി ഉണ്ടായിരുന്നില്ല. എന്നാൽ അത് മനസ്സിലാക്കാതെ ആദ്യ വിവാഹം പരാചയപെട്ടപ്പോൾ ഞാൻ മറ്റൊരു കുടുംബജീവിതത്തിന്റെ പിന്നാലെ പോയി. അത് തന്നെയാണ് ഞാൻ ചെയ്ത തെറ്റ്.

അത്യാവശ്യം വിദ്യാഭ്യാസമുള്ള ആൾ ആണ് ഞാൻ. എന്നെ അത്ര പെട്ടന്ന് ഒന്നും ആർക്കും പറ്റിക്കാൻ കഴിയില്ല. എന്നാൽ ഞാൻ അത്രമേൽ വിശ്വസിച്ച് സ്നേഹിച്ചവർ തന്നെയാണ് എന്നെ ചതിച്ചതും. സിനിമയിൽ സജീവമായി നിന്ന സമയത്ത് കുടുംബജീവിതം നയിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്. അതാണ് ഞാൻ വിവാഹത്തിന്റെ പിന്നാലെ പോയതും. എന്നാൽ എനിക്ക് പറ്റിയതൊക്കെ തെറ്റുകൾ ആയിരുന്നു. വിവാഹത്തിന് പിന്നാലെ പോകാതെ ഞാൻ എന്റെ കരിയർ നോക്കി നിന്നിരുന്നെങ്കിൽ ഇന്ന് നല്ല ഒരു സ്ഥാനം അഭിനയത്തിൽ എനിക്ക് ലഭിച്ചേനെ എന്നും ചാര്മിള പറയുന്നു.