യൗവ്വന കാലത്ത് ഞാൻ നേരിടാത്ത പ്രെശ്നങ്ങൾ ആണ് ഇന്ന് മലയാള സിനിമയിൽ നിന്നും നേരിട്ടത്

മലയാളികളുടെ പ്രിയങ്കരിയായ നായിക ആയിരുന്നു ചാർമിള. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞു കുടുംബത്തിനൊപ്പം സുഖമായി കഴിയുകയാണ് ചാര്മിള എന്നാണു ഓരോ ആരാധകരും വിശ്വസിച്ചിരുന്നത്. എന്നാൽ ചാർമിളയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നും അടുത്തിടെയാണ് ആരാധകർ അറിയുന്നത്. തന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ചാര്മിള തന്നെയാണ് ആരാധകരോട് തുറന്ന് പറഞ്ഞത്. സമ്പന്നതയുടെ നടുവിൽ കഴിഞ്ഞ താരം ഇപ്പോൾ മകനുമായി വാടകവീട്ടിൽ കഴിയുകയാണെന്നും താരത്തിന്റെ അവസ്ഥ വളരെ മോശം ആണെന്നും തരത്തിൽ ഉള്ള വാർത്തകളും വന്നിരുന്നു. ഇതെല്ലം ശരിയാണെന്നു താരം തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു ടെലിവിഷൻ പരുപാടിയിൽ അതിഥിയായി എത്തിയ ചാര്മിള കുറച്ച് നാളുകൾക്ക് മുൻപ് താൻ മലയാള സിനിമയിൽ നിന്നും നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

ചാർമിളയുടെ വാക്കുകൾ ഇങ്ങനെ, അടുത്തിടെ മൂന്നു യുവാക്കൾ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്ക് അഭിനയിക്കാൻ അവർ എന്നെ ക്ഷണിച്ചു. എന്റെ വീട്ടിൽ വന്നു ആണ് അവർ എനിക്ക് ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള അഡ്വാൻസ് തുക ഒക്കെ തന്നത്. എന്റെ അനുഗ്രഹം വേണമെന്നൊക്കെ പറഞ്ഞു അവർ എന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുകയും ഒക്കെ ചെയ്തു അഡ്വാൻസ് തുകയും തന്നു തിരികെ പോയി. അങ്ങനെ ഞാൻ സന്തോഷത്തോടെ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ ചെന്ന്. ഷൂട്ടിങ് കോഴിക്കോട് വെച്ചാണ് നടന്നത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ഒരു ദിവസം ഇവർ മൂന്ന് പേരും എന്റെ റൂമിലേക്ക് വന്നു. എന്നിട്ട് എന്റെ അസ്സിസ്റ്റാന്റിനോട് റൂമിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെടുകയും അയാൾക്ക് അൻപതിനായിരം രൂപ നൽകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ പറയാതെ പുറത്ത് പോകില്ല എന്ന് അസിസ്റ്റന്റും അവരോട് പറഞ്ഞു.

അപ്പോൾ നിങ്ങൾ എന്താണ് ഈ കാണിക്കുന്നത് എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഞങ്ങളിൽ മൂന്ന് പേരിൽ ഒരാളെ നിങ്ങൾക്ക് സെലക്ട് ചെയ്യാം എന്നും സെലക്ട് ചെയ്യുന്ന ആളിനൊപ്പം ഞാൻ കിടക്ക പങ്കിടണം എന്നുമാണ് അവർ അവരുടെ ആവിശ്യം പറഞ്ഞത്. ഞാൻ പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞു. മാത്രവുമല്ല ഞാൻ ഇനി ഈ ചിത്രത്തിൽ അഭിനയിക്കില്ല എന്നും അവരോട് പറഞ്ഞു. എങ്കിൽ നിങ്ങൾക്ക് ഇവിടെ നിന്നും പോകാം എന്ന് പറഞ്ഞു അവർ എന്നോട് ഔട്ട് പറഞ്ഞു. എന്റെ പതിമൂന്ന് വയസ്സ് മുതൽ ഞാൻ സിനിമയിൽ ഉണ്ട്. ഇരുപത് വയസ്സിലും സിനിമയിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഇത്തരത്തിൽ ഒരു മോശം അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ എന്റെ നാൽപ്പത്തി രണ്ടാം വയസ്സിൽ ആണ് ഇത്തരത്തിൽ ഒരു മോശം അനുഭവം ഞാൻ നേരിടുന്നത് എന്നും ചാർമിള പറഞ്ഞു.

Leave a Comment