അതേടോ നല്ല അന്തസ്സുള്ള ഇല്ലത്തെ നായരാ, അല്ലെങ്കിൽ ഇപ്പൊ കാണാമായിരുന്നു


സിനി ഫൈൽ ഗ്രൂപ്പിൽ ബിജിത്ത് വിജയൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പൊ മനസ്സിലായില്ലേ പിള്ള മനസ്സിൽ കള്ളമില്ലെന്ന് അതിന് നീ നായരല്ലേ? അതേടോ നല്ല അന്തസ്സുള്ള ഇല്ലത്തെ നായരാ, അല്ലെങ്കിൽ ഇപ്പൊ കാണാമായിരുന്നു. ന്യൂ ജനറേഷൻ പുക പടങ്ങൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ സിനിമയൊക്കെ. ചന്ദ്രലേഖ എന്നുമാണ് പോസ്റ്റ്.

ഇതിൽ നായർ എന്ന് കേട്ടപ്പോ കുരു പൊട്ടിയവരോടെ. മനസിനക്കരെ എന്നാ സിനിമയിൽ ജയറാം കോഴി യെ ഇറക്കുന്ന സീനിൽ ഓപ്പോസിറ്റ് ആക്ടർ നോട് നമ്മൾ നസ്രാണികൾ ഒകെ ഒന്നിച്ചു നിന്നാലേ തുടങ്ങുന്ന ഒരു ഡയലോഗ് ഉണ്ട്. ഞാൻ അടക്കം ഉള്ള എല്ലാവരും ആ സീൻ കണ്ടു ചിരിച്ചിട്ടുണ്ട് അതിൽ ഒരാളും നടന്റെ യോ സംവിധായകന്റെ യോ ജാതി തിരഞ്ഞു പോയിട്ടില്ല.

അപ്പോ ഇതൊക്കെ അതിന്റെ രീതിയിൽ എടുത്താൽ തീരുന്ന പ്രശ്നം ആണ് ഉള്ളു അതിനെ ഊതി വീർപ്പിച്ചു വല്യ സംഭവം ആകാതെ ഇരുന്നാൽ മതി, വെറുതെ അല്ല ഒരു ക്രിസ്ത്യാനിക്ക് മറ്റൊരു ക്രിസ്ത്യാനിയെ കണ്ടൂടാ എന്നു പറയുന്നത് നേരാ. പിന്നെ നയന്മാർക്ക് നായന്മാരെ വല്യ സ്നേഹം അല്ലെ. പ്രാഞ്ചിയേട്ടൻ. സത്യത്തിൽ ഇതൊക്കെ നാട്ടിൽ ആളുകൾ തമാശയ്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കേ പറയുന്നുണ്ട് എന്നത് സത്യമാണ്.

അയ്യപ്പനും കോശിയും സിനിമയിൽ :അതിനു നായന്മാർ ചാരായം വാറ്റത്തില്ലലോ എന്ന് പറയുന്ന സീൻ ഉണ്ട്. ബാക്കി ജാതിക്കാരല്ലാം വാറ്റുകാരാണോ? സച്ചിക്ക് പറയാം പ്രിയന് പറഞ്ഞൂടെ, പുള്ളി ഒരു സവർണ മൈൻഡ് ഉള്ള ആൾ തന്നെ ആണ്. അതിൽ ഒരു സംശയവുമില്ല. ബട്ട്‌ കോപ്പി ആണേലും അല്ലെങ്കിൽ പുള്ളിടെ ഇത് പോലെ കോമഡി എന്റെർറ്റൈനേഴ്സ് വേറെ ലെവൽ ആണ്.അവസാനമായി അങ്ങേരുടെ ഇഷ്ടപ്പെട്ട കോമഡി മൂവി 2011 ഇൽ വന്നതാണ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.