സിനി ഫൈൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാൽ നായകനായ ചന്ദ്രലേഖ സിനിമയെ കുറിച്ചാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലാലേട്ടൻ ചെയ്തു വച്ച സംഭവങ്ങൾ മറ്റു ഭാഷക്കാർക്ക് തൊടാൻ പറ്റില്ല എന്നാരാണ് പറഞ്ഞത് ഒരേ സീൻ ആൻഡ് സിറ്റുവേഷൻ.
ലാലേട്ടൻ പ്രത്യേകിച്ചൊന്നും ചെയ്യാതെ അണ്ടർ പ്ലെയ് എന്ന പേരിൽ ചുമ്മാ നിൽക്കുമ്പോൾ നാഗാർജുന ഈ സീനിൽ പൂണ്ടു വിളയാടുകയാണ്. ലേഖക്കു പകരം പ്രേതത്തെ ആണോ നാഗാർജുന കണ്ടത് എന്നൊക്കെ വിരോധികൾ ചോദിക്കുമെങ്കിലും പുള്ളി ഈ സീനിൽ ജീവിക്കുക തന്നേ ആയിരുന്നു എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
അത് മോഹൻലാലിന്റെ ജാതകഗുണം ആണെന്ന് തോന്നുന്നു. ദൃശ്യത്തിൽ ഇതിനും മാത്രം എന്താണെന്ന് വിരോധികൾ ചോദിച്ചു കമൽ ഹാസന് വരെ പറ്റിയില്ല എന്ന് കാലം തെളിയിച്ചു. ലൂസിഫറിൽ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നല്ലേ ഉള്ളു എന്ന് ചോദിച്ചു ചിരഞ്ജീവി ഗാരു അതിന് മറുപടി കൊടുത്തു, സ്വാഭാവികം മാത്രം. അല്ലെങ്കിലും ലാലേട്ടൻ ചെയ്ത് വെച്ചതൊന്നും മറ്റ് ഭാഷയിലെ ഒരാൾക്ക് പോലും മര്യാദക്ക് ചെയ്യാൻ പറ്റിട്ടില്ല.
കാണാൻ പാടില്ലാത്ത എന്തോ കണ്ടത് പോലെയുണ്ട് നാഗാർജുനയുടെ എക്സ്പ്രെഷൻ, നാഗാർജുനെ ഊക്കിയതാണെന്ന് തോന്നത്തേയില്ല, എന്നാൽ ദൃശ്യം 2 മോഹൻലാൽ ചെയ്തതിനേക്കാൾ നന്നായി അജയ് ദേവ്ഗൺ ചെയ്തിട്ടുണ്ട്, ശരിക്കും ഇപ്പൊ ഉള്ള അവസ്ഥ ഏതേലും പടം ഇറങ്ങിയ മോഹൻലാൽ ഫാൻസ് അപ്പോ ആട്ടന്റെ തലവെട്ടി അതിൽ കേറ്റി 90സി ൽ ആരുന്നേൽ ഏട്ടൻ ചെയ്തേനെ എന്നു പോസ്റ്റും.
ശോഭന യും സ്ഥിരം വേട്ടമൃഗം. പിന്നെ ഉള്ളത് ഇതാ മോഹൻലാൽ ചെയ്തേ ലോകത്ത് ആർക്കും ചെയ്യാൻ പറ്റില്ല. ഇപ്പൊ മോഹൻലാൽ ചെയ്യുന്നത് എന്താണെന്ന് മറയ്ക്കാൻ ആകും ഫാൻസിന്റെ കഷ്ടപ്പാട്, എപ്പോഴും ആദ്യം ചെയ്തത് തന്നെയാവും ബെറ്റർ. അനുപം ഖേർ ചെയ്ത ലെവലിൽ മോഹൻലാൽ ആ കഥാ പാത്രം ചെയ്തില്ല എന്ന് പറയാം. നസറുദ്ദീൻ ഷാ ചെയ്ത ലെവലിൽ കമൽ ഹാസൻ ആ കഥാപാത്രം ചെയ്തോ. എന്തിന് അമിതാഭ് ബച്ചൻ്റെ ഡോൺ മോഹൻ ലാൽ ചെയ്തോ തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.