പ്രിയദർശൻ ചിത്രത്തിൽ മഞ്ജുവിന് പകരക്കാരിയായി എത്തിയത് പൂജ, സംഭവം ഇങ്ങനെ

മലയാളികളുടെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് ചന്ദ്രലേഖ. 1997 ൽ പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, ഇന്നസെന്റ്, പൂജ ബദ്ര, സുകന്യ തുടങ്ങി വൻ താര നിര തന്നെ അണിനിരന്നിരുന്നു. വലിയ വിജയം ആയിരുന്നു ചിത്രം നേടിയത്. 1997 സെപ്തംബര് 4 നു പ്രദർശനത്തിനു എത്തിയ ചിത്രം തുടർച്ചയായി നൂറു ദിവസങ്ങളിൽ ആണ് തിയേറ്ററിൽ പ്രദർശനം നടത്തിയത്. ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ചന്ദ്ര ലേഖ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രം വൻ സ്വീകാര്യതയാണ് കുടുംബപ്രേഷകരുടെ ഇടയിൽ നേടിയത്. പ്രിയദർശന്റെ നായികയായി എത്തിയ പൂജ ആ കാലത്ത് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നായിക ആയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ബോളിവുഡിൽ  അവതരിപ്പിച്ചതിന് ശേഷമാണ് താരം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മലയാളത്തിൽ മറ്റൊരു നടിക്ക് പകരമായിട്ടാണ് പ്രിയദർശൻ ചന്ദ്രലേഖയിലേക്കു പൂജയെ ക്ഷണിക്കുന്നത്.

ആ കാലത്ത് വളരെ തിരക്കേറിയ നടി ആയിരുന്നു മഞ്ജു വാര്യർ. ചന്ദ്രലേഖത്തിൽ ആദ്യം പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ മൂലം മഞ്ജുവിന് ചന്ദ്രലേഖയിൽ അഭിനയിക്കാൻ കഴിയാതെ വന്നതോടെയാണ് ആ സ്ഥാനത്തേക്ക് ചിത്രത്തിൽ പൂജ വരുന്നത്. ഒരുപക്ഷെ മഞ്ജു അഭിനയിച്ചിരുന്നങ്കിൽ മഞ്ജുവിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നെന്നെ ചന്ദ്ര ലേഖ. ചിത്രം വലിയ ഹിറ്റ് ആകുകയും തിയേറ്ററിൽ നൂറു ദിവസം പ്രദർശനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ മോഹൻലാലിനെ പ്രിയദർശൻ ആദ്യം തന്നെ പരിഗണിച്ചിരുന്നു. എന്നാൽ തന്നെ ചിത്രത്തിലെക്ക് ക്ഷണിച്ചപ്പോൾ നായകനായി പരിഗണിച്ചിരിക്കുന്നത് മോഹൻലാലിനെ ആണെന്ന് താൻ അറിഞ്ഞില്ല എന്നും മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു.

ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ വന്നത് തന്റെ അഭിനയ ജീവിത്തിലെ വലിയ ഒരു നഷ്ട്ടം തന്നെ ആയി പോയി എന്നും പ്രേക്ഷകർ ലേഖ എന്ന കഥാപാത്രത്തെ ഏറ്റെടുത്തപ്പോൾ നിരാശ തോന്നി എന്നും മഞ്ജു  വാര്യരും പറഞ്ഞിരുന്നു. ചന്ദ്രലേഖയുടെ മലയാള സിനിമയിലേക്ക് എത്തിയ പൂജ പിന്നെയും നിരവധി മലയാള സിനിമയിൽ അഭിനയിച്ചിരുന്നു. ആദ്യ ചിത്രത്തിൽ കൂടി മികച്ച അഭിനയം കാഴ്ചവെച്ച താരത്തെ മലയാളികൾ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കുകയായിരുന്നു.