വിവാഹത്തിന് പിന്നാലെ ആ സന്തോഷ വാർത്ത കൂടി, ആഘോഷമാക്കി കുടുംബവും

കഴിഞ്ഞ മാസം ആണ് ടോഷും ചന്ദ്ര ലക്ഷ്മണനും തമ്മിൽ വിവാഹിതർ ആയത്. സൂര്യ ടിവി യിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സ്വന്തം സുജാത എന്ന പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് പരിചയപ്പെടുകയും പിന്നീട് വിവാഹിതർ ആകാൻ തീരുമാനിക്കുകയും ചെയ്ത താരങ്ങൾ ആണ് ചന്ദ്ര ലക്ഷ്മണും ടോഷും. സിനിമയിൽ സജീവമായിരുന്നു ചന്ദ്ര കുറച്ച് നാളുകൾ ഇടവേള എടുക്കുകയും അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രയുടെ വിവാഹം കഴിഞ്ഞത് കൊണ്ടാണ് തരാം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നാണ് പ്രേക്ഷകരും വിശ്വസിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയതോടെ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങി. എന്നാൽ താൻ വിവാഹിത ആയിട്ടില്ല എന്നും എന്നാൽ വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല എന്നും താരം പറഞ്ഞിരുന്നു, അതിനു ശേഷം ആണ് സ്വന്തം സുജാതയിൽ കൂടി താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ടോഷുമായി ചന്ദ്ര പരിചയത്തിൽ ആകുന്നത്. ശേഷം വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ വിവരം വിവാഹ നിശ്ചയം കഴിഞ്ഞതോടെ താരങ്ങൾ തന്നെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

വലിയ ആഘോഷത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ടു മതപ്രകാരവും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ജീവിതത്തിൽ ഉണ്ടായിരിക്കുന്ന ആദ്യത്തെ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ് ചന്ദ്രയും ടോഷും. കഴിഞ്ഞ ദിവസം ആണ് ചന്ദ്ര തന്റെ പിറന്നാൾ ആഘോഷിച്ചത്. വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആയത് കൊണ്ട് തന്നെ ടോഷും കുടുംബാംഗങ്ങളും ചേർന്ന് വലിയ രീതിയിൽ തന്നെ ആണ് പിറന്നാൾ ആഘോഷിച്ചത്. ചന്ദ്രയുടെ പിറന്നാൾ ഇരുവരുടെയും വിവാഹം കഴിഞ്ഞു ഒരു മാസം പൂർത്തിയാകുന്നതിന്റെ അന്ന് തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ ടോഷും ചന്ദ്രയും ചേർന്നാണ് കേക്ക് മുറിച്ചത്.

മാത്രവുമല്ല ടോഷിന്റെ വക ചന്ദ്രയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൂടി ഉണ്ടായിരുന്നു. കേക്ക് മരിച്ചതിനു ശേഷം ടോഷ് ഒളിപ്പിച്ച് വെച്ച ഒരു ബോക്സ് ചന്ദ്രയ്ക് നൽകുകയായിരുന്നു. ആദ്യം എന്താണ് ഇതെന്ന് മനസ്സിലാകാതെ ചന്ദ്ര അത്ഭുതത്തോടെ നിൽക്കുകയായിരുന്നു. പിന്നെ ബോക്സ് തുറന്ന് നോക്കിയപ്പോൾ മനോഹരമായ ഒരു മൂക്കുത്തി ആയിരുന്നു അത്. വിവാഹ ദിവസം തന്റെ കൈ തട്ടി ചന്ദ്രയുടെ മൂക്കുത്തി കളഞ്ഞു പോയെന്നും അത് കൊണ്ടാണ് ഇപ്പോൾ താൻ ചന്ദ്രയ്ക്ക് മൂക്കുത്തി സമ്മാനിച്ചത് എന്നും ടോഷ് പറഞ്ഞു. ഇരുവരുടെയും സന്തോഷം തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് താരങ്ങൾ പങ്കുവെച്ചത്.