വിവാഹശേഷമുള്ള വിശേഷങ്ങളുമായി ടോഷും ചന്ദ്രലക്ഷമണും

സൂര്യ ടിവി യിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സ്വന്തം സുജാത എന്ന പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് പരിചയപ്പെടുകയും പിന്നീട് വിവാഹിതർ ആകാൻ തീരുമാനിക്കുകയും ചെയ്ത താരങ്ങൾ ആണ് ചന്ദ്ര ലക്ഷ്മണും ടോഷും. സിനിമയിൽ സജീവമായിരുന്നു ചന്ദ്ര കുറച്ച് നാളുകൾ ഇടവേള എടുക്കുകയും അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രയുടെ വിവാഹം കഴിഞ്ഞത് കൊണ്ടാണ് തരാം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നാണ് പ്രേക്ഷകരും വിശ്വസിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയതോടെ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങി. എന്നാൽ താൻ വിവാഹിത ആയിട്ടില്ല എന്നും എന്നാൽ വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല എന്നും താരം പറഞ്ഞിരുന്നു, അതിനു ശേഷം ആണ് സ്വന്തം സുജാതയിൽ കൂടി താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ടോഷുമായി ചന്ദ്ര പരിചയത്തിൽ ആകുന്നത്. ശേഷം വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ വിവരം വിവാഹ നിശ്ചയം കഴിഞ്ഞതോടെ താരങ്ങൾ തന്നെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ആണ് ഇരുവരും വിവാഹിതർ ആയത്. വിവാഹം ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നടന്നത്. എന്നാൽ  മാധ്യമങ്ങളെ ഒന്നും വിവാഹ സ്ഥലത്തേക്ക് കടത്തി വിട്ടിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാനിധ്യത്തിൽ ആണ് ഇരുവരും വിവാഹിതർ ആയത്, ഇപ്പോൾ വിവാഹശേഷം തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ, എല്ലാവര്ക്കും ആദ്യം അറിയേണ്ടത് എന്റെ താലിയെ കുറിച്ചാണ്. ബ്രാഹ്മിൺസിന്റെ താലി ആണോ ക്രിസ്ത്യൻ രീതി പ്രകാരമുള്ള താലി ആണോ ഞാൻ ധരിച്ചിരിക്കുന്നത് എന്നാണ് എല്ലാവരുടെയും സംശയം. എന്നാൽ രണ്ടു താലികളും ഞാൻ അണിഞ്ഞിട്ടുണ്ട്. ഇനി അങ്ങോട്ട് രണ്ടായി അല്ല ഒന്നായി ജീവിക്കേണ്ടവർ ആണ് ഞങ്ങൾ, അത് കൊണ്ട് ഒന്നിനെയും രണ്ടായി വേർതിരിച്ച് കണ്ടിട്ടില്ല എന്നും അത് കൊണ്ട് തന്നെ രണ്ടു ആചാര പ്രകാരമുള്ള താലിയും അണിഞ്ഞിട്ടുണ്ടെന്നും ബ്രാഹ്മിൺ-ക്രിസ്ത്യൻ രീതികൾ സംയോജിപ്പിച്ചാണ് വിവാഹം നടത്തിയത് എന്നും താരങ്ങൾ പറഞ്ഞു.

വിവാഹത്തിന് വളരെ കുറച്ച് സമയങ്ങൾ മാത്രമാണ് ലഭിച്ചത് എന്നും കഴിഞ്ഞ ദിവസം വരെ സ്വന്തം സുജാതയുടെ ഷൂട്ട് ഉണ്ടായിരുന്നു എന്നും ഇനി വീണ്ടും രണ്ടു പേരും ജോലിക്ക് തിരിച്ച് പോകുകയാണെന്നും രണ്ടു ദിവസം മാത്രമാണ് വിവാഹത്തിന് വേണ്ടി ലഭിച്ചത് എന്നും ഇനി നേരെ പോകുന്നത് പരമ്പരയുടെ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് ആണെന്നും താരങ്ങൾ പറഞ്ഞു. ഹണിമൂണിനെ കുറിച്ച് ഒന്നും ആലോചിക്കാൻ ഇത് വരെ സമയം ലഭിച്ചിട്ടില്ല എന്നും ഇപ്പോൾ ജോലി തിരക്ക് ഉണ്ടെന്നും താരങ്ങൾ വ്യക്തമാക്കി.