സെല്ലുലോയിഡ് സിനിമയിൽ അവസാനം നാട്ടുകാർ കല്ലെറിഞ്ഞു റോസിയെ ഓടിക്കുന്നുണ്ട്


സെല്ലുലോയ്ഡ് എന്ന പ്രിത്വിരാജ് ചിത്രത്തിൽ കൂടി തുടക്കം കുറിച്ച താരം ആണ് ചാന്ദിനി. എന്നാൽ മികച്ച തുടക്കം കിട്ടിയിട്ടും പിന്നീട് മലയാള സിനിമയിൽ പിടിച്ച് നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സെല്ലുലോയ്ഡ് സിനിമയ്ക്ക് ശേഷം ചാന്ദിനിയെ അധികം സിനിമകളിൽ ഒന്നും കണ്ടില്ല എന്നതാണ് സത്യം. ഇപ്പോഴിത താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ഷിബിൻ ബെർക്കുമാൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളസിനിമയിൽ മികച്ച അരങ്ങേറ്റം കിട്ടിയ ഒരു നടി ആയിരുന്നു ചാന്ദിനി (റോസമാ ). 2013ഇൽ കമൽ സംവിധാനം ചെയ്തു പ്രിത്വിരാജ് മമ്ത മോഹൻദാസ് അഭിനയിച്ച മലയാളത്തിലേ ആദ്യത്തെ സിനിമ വിക്താകുമാരൻ സിനിമ എങ്ങെനെ ആണ് ഉണ്ടായത് അതിന്റെ പിനാമ്പുറം ഒകെ കാണിച്ചു.

ആ വർഷം മിക്കച്ച നടൻ സംസ്ഥാന അവാർഡ് പൃഥ്വിരാജിന് കിട്ടി. പക്ഷേ മലയാള സിനിമയുടെ ആദ്യത്തെ നടി ആയി അഭിനയച്ച റോസ്യിയെ പിന്നെ ഇത് വരെ വേറെ സിനിമയിൽ ഒന്നും കണ്ടില്ല. ചാന്ദിനി ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ഒരു ഹായ് പറയണേ. സെല്ലുലോയ്ഡ് സിനിമയിൽ അവസാനം നാട്ടുകാർ കല്ല് എറിഞ്ഞു റോസ്യിയെ ഒട്ടികുന്നുണ്ട്. ആ ഓട്ടം ഇത് വരെ എവിടെ എത്തി എന്നു അറിയില.

ഇനിയും സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ എന്നുമാണ് പോസ്റ്റ്. ഇവർ ഗായിക കൂടി അല്ലെ, ഇവരെ ഒരിക്കൽ ഞാൻ കണ്ടിരുന്നു. ഒരു ജാടയും ഇല്ലാത്ത ഒരു സാദാരണ പെൺകുട്ടി, ഇവർ ഇപ്പോൾ ഏതോ സ്കൂളിൽ ടീച്ചർ അല്ലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്. എന്നാൽ ഈ താരത്തിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഒന്നും അധികം ആർക്കും അറിയില്ല എന്നതാണ് സത്യം.