റോസാപ്പൂ കവിളത്ത് എന്ന ചിത്രത്തിൽ ആണ് മമത എത്തിയത്


മുരളി കൃഷ്ണന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ചന്ദാമാമ. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ താരത്തിനെ കൂടാതെ സിദ്ധിഖ്, സുധീഷ്, കലാഭവൻ നവാസ്, ജഗതി ശ്രീകുമാർ, മയൂരി, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിനേക്കാൾ കൂടുതൽ ചിത്രത്തിലെ ഗാനങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാൽ ചിത്രം വലിയ രീതിയിൽ തിയേറ്ററിൽ വിജയം നേടാതെ പോകുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കോലാട്ടുകൂടി ചെറിയാൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1999 ഡിസംബർ ഏഴാം തീയതി റിലീസ് ചെയ്‌ത കുഞ്ചാക്കോ ബോബൻ ചിത്രമാണ് ചന്ദാമാമ.

 

ഹിന്ദി നടി മമ്ത കുൽക്കർണിയുടെ ഐറ്റം ഡാൻസ് ഉള്ള പടം എന്ന നിലയിൽ ഈ ചിത്രത്തിന് പരക്കെ പബ്ലിസിറ്റിയുണ്ടായിരുന്നു. ഉണ്ണിമേനോനും സുജാതയും ചേർന്ന് പാടിയ റോജാപ്പൂ കവിളത്ത് എന്ന് തുടങ്ങുന്ന ഗാനത്തിലായിരുന്നു കുഞ്ചാക്കോ ബോബനുമൊത്ത് മമ്ത ആടിയത്. ഹോളിവുഡിൽ തകർത്തോടുകയും രണ്ടാം ഭാഗമുണ്ടാവുകയും ചെയ്‌ത വീക്കെൻഡ് അറ്റ് ബെർണീസ് എന്ന ചിത്രത്തെ അവലംബിച്ചായിരുന്നു സംവിധായകൻ മുരളീകൃഷ്ണൻ ‘ചന്ദാമാമ’ ഒരുക്കിയത്.

സംവിധായകന്റെ കഥയ്ക്ക് രാജൻ കിരിയത്ത് തിരക്കഥയെഴുതി. കൈതപ്രം-ഔസേപ്പച്ചൻ എന്നിവർ ഒരുക്കിയ പാട്ടുകളിൽ ‘ചന്ദാമാമ’, ‘ചിരിയൂഞ്ഞാൽ കൊമ്പിൽ ചാഞ്ചാടി മാനത്തെ പൂത്താരം’ ശ്രദ്ധിക്കപ്പെട്ടു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ഒരു ഡെഡ്ബോഡിയുമായി ചുമ്മാ ഇങ്ങനെ ദിവസങ്ങൾ കറങ്ങിനടക്കുക എന്നത് യുക്തിക്ക് നിരക്കാത്ത ഒന്നായിരുന്നു. കോമഡികൾ ഒക്കെ ധാരാളം ഉണ്ടായിരുന്നെങ്കിലും ഈയൊരു ഫാക്ടർ വല്ലാത്ത കല്ലുകടിയായിരുന്നു.

മമതാ കുൽക്കർണിയെ കൊണ്ടുവന്നതിനെപ്പറ്റി ശ്രീ ജഗതിച്ചേട്ടൻ പിന്നീട് പരോക്ഷമായി വിമർശിച്ചിരുന്നു, അതായത്, നായകൻ ആവശ്യപ്പെടുന്നതെന്തും അനുസരിക്കേണ്ടിയും കോംപ്രൊമൈസ് ചെയ്യേണ്ടിയും വരുന്ന സംവിധായകൻ്റെ നിസഹായതയെപ്പറ്റി പൊതുവേദിയിൽ പറഞ്ഞു, ഉന്നം വച്ചത് ചാക്കോച്ചനെയായിരുന്നു, ഡാൻസ് കളിക്കുമ്പോൾ ഹെലികോപ്റ്റർ പറപ്പിക്കാൻ വേണ്ടി മാത്രം ലക്ഷങ്ങൾ ചിലവിട്ട സിനിമ എന്നു അക്കാലത്തു വാർത്ത അതു അല്ല അതു യാദൃശ്ചികം ആയി സംഭവിച്ചത് ആണ് എന്നു സംവിധായകൻ തുടങ്ങി നിരവതി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.