മലയാള സിനിയിൽ കൂളിംഗ് ഗ്ലാസ് പ്രിയപ്പെട്ടത് ആർക്കാണെന്ന് എല്ലാവര്ക്കും അറിയാം


മലയാളികളുടെ അഹങ്കാരമായിരുന്ന മഹാനടൻ ആയിരുന്നു കലാഭവൻ മണി, കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായ പേരുകാരന്‍ അദ്ദേഹം, മണിയുടെ മരണത്തിന്റെ ആഘാദത്തിൽ നിന്നും ഇന്നും മലയാളികൾ കര കയറിയിട്ടില്ല. വ്യക്തിപരമായ ദാരിദ്യത്തെയും ജീവിതദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് ചാലക്കുടിക്കാരന്‍ മണിയും.

സ്കൂള്‍ വേദികളില്‍ തന്നെ ഗായകനായും മോണോ ആക്റ്റ് കലാകാരനായും രംഗപ്രവേശം ചെയ്ത അദ്ദേഹം പഠനമൊഴികെ എല്ലാ കാര്യങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു, ആയതിനാല്‍ പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് ഉത്സപപ്പറമ്പുകളിലും ക്ലബ്ബുകളുടെ പരിപാടിക്കുമൊക്കെ ഒറ്റയ്ക്ക് മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് രണ്ടര മണിക്കൂര്‍ പരിപാടി ഒറ്റയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട് മണി. സിബി മലയിലിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലെക്ക് മണിയെത്തുന്നത്.

കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഒക്കെ കലാഭവൻ മണി എന്ന നടന്റെ അഭിനയ മികവുകൾ ആണ്. ഇടയ്ക്ക് മലയാള സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളിലെ വേഷങ്ങള്‍ നീട്ടി തമിഴ് സിനിമ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. തെലുങ്കിലും താരം തന്റെ സാന്നിദ്യം അറിയിച്ചിരുന്നു, നടൻ മാത്രമല്ല വില്ലൻ വേഷണങ്ങളിലും മണി തിളങ്ങിയിരുന്നു, മണിയുടെ മരണശേഷം മണിയുടെ ജീവിതത്തെ ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.

മണിയുടെ വ്യക്തി ജീവിതവും സിനിമാ ജീവിതവും തന്നെയാണ് ചിത്രം പറയുന്നത് ദുരൂഹമായ മരണത്തെ കുറിച്ചും ചിത്രം പ്രതിപാദിക്കുന്നുണ്ട് . ചിത്രത്തിനെകുറിച്ച് സിനിഫിൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. സ്വന്തം ബയോഗ്രഫി വിനയൻ തിരശീലയിൽ പകർത്തിയ ചിത്രമാണല്ലോ ചാലക്കുടിക്കാരൻ ചങ്ങാതി..
വിനയൻ ജോജു വിന്റെ ക്യാറക്ടർ കൊണ്ട് ആരെയാണ് ട്രോളാൻ ഉദ്ദേശിച്ചത്..കൂളിംഗ് ഗ്ലാസ് ആരുടെ ഇഷ്ട വിഭവം ആണെന്ന് മലയാള സിനിമ വീക്ഷിക്കുന്ന എല്ലാവർക്കും അറിയാം എന്നാണ് പോസ്റ്റിൽ പറയുന്നത്,

അത് മാത്രമല്ല ക്യാമറ എവിടെ വെക്കണം, നായകൻ പട്ടിണി പാവം ആണെങ്കിലും ബ്രാൻഡഡ് ഷർട്ട് മാത്രമേ ധരിക്കു, കണ്ടപ്പോൾ എണീറ്റു നില്ക്കാത്ത ജൂനിയർ ആര്ടിസ്റ്റ് നെ പടത്തിൽ നിന്ന് നീക്കം ചെയ്യുക. ഇതൊക്കെ ആ സൂപ്പർ താരം നിശ്ചയിക്കുന്നതായി ആണ് പടത്തിൽ കാണിക്കുന്നത് എന്നാണ് പോസ്റ്റിൽ ചോദിക്കുന്നത്. പക്ഷെ ലോക്കൽ ഷർട്ട് ഇൽ പൈസ കൂട്ടി എഴുതിയ സ്റ്റിക്കർ ഒട്ടിച്ചാൽ മനസിലാവാത്ത മണ്ടൻ ആണ് ജോജു വിന്റെ ക്യാറക്ടർ എന്നും വിനയൻ കാണിച്ചു തരുന്നുണ്ട്..

നായികയെ പ്രണയ രസത്തിൽ നോക്കുന്ന ജോജു സ്വല്പം സ്ത്രീ വിഷയത്തിൽ വീക്നെസ് ഉള്ള ആള് ആണെന്നും സിനിമയിൽ പറയുന്നു ഈ പടത്തിൽ കലാഭവൻ മണി ആദ്യമായി പടത്തിൽ അഭിനയിക്കാൻ പോവുന്ന രംഗത്ത് ആണ് ജോജു വരുന്നത്. എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്, അത് മാത്രമല്ല യഥാർഥത്തിൽ കലാഭവൻ മണി ആദ്യമായി ഈ പടത്തിൽ കാണിക്കുന്നത് പോലെ ഒരു ഓട്ടോക്കാരന്റെ റോൾ ചെയുന്നത് സുരേഷ് ഗോപി ചിത്രത്തിലായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.