പ്രിത്വിരാജിനെ നായകനാക്കിക്കൊണ്ട് ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ചക്രം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത വിവരം പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തന്നോട് പറഞ്ഞ കഥയിൽ നിന്ന് വിപരീതമായി സ്ക്രിപ്റ്റിൽ ദിലീപിന് കൂടുതൽ പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കി ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസത്തിനുള്ളിൽ മോഹൻ ലാൽ ഒഴിവാക്കിയ ചിത്രമാണ് ചക്രം. പിന്നീട് ഒരിക്കലും ലാൽ, അന്ന് ചക്രം ചെയ്യാനിരുന്ന കമലിനും സ്ക്രിപ്റ്റ് എഴുതിയ ലോഹിക്കും ഡേറ്റ് കൊടുത്തില്ല. വർഷങ്ങൾക് ഇപ്പുറംചക്രം ലോഹിതദാസ് സിനിമയാക്കി.
പ്രിത്വിരാജ് ആയിരുന്നു നായകൻ. അന്ന് ആ പടം കണ്ടപ്പോൾ തുമ്പിയെ കൊണ്ട് കല്ല് എടുപ്പിച്ച ഫീൽ ആയിരുന്നു രാജുവിന്റെ ആ വേഷം. കാപ്പ ഒക്കെ കണ്ട്,ചക്രം ഒന്നൂടെ കണ്ടപ്പോൾ ഈ നടൻ ചെറിയ പ്രായത്തിൽ ഇത്ര നന്നായി ആ റോൾ ചെയ്തല്ലോ എന്ന് തോന്നി. മീര മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമാണ് ചക്രം. ചക്രത്തിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രമായിരുന്നു വില്ലന്റേത്. ഗിരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിച്ചത് മഞ്ജു പത്രോസ്ആ ണോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
സ്ക്രിപ്റ്റ് കംപ്ലീറ്റ് ആകാത്തത് കൊണ്ടാണെന്നു കമൽ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിരുന്നു, അങ്ങനെ ആയിരുന്നേൽ നൂലുണ്ട നായകൻ ആവേണ്ടേ. പിന്നെ പടത്തിന്റെ കഥ ശെരിക്കും താഴ്‌വാരത്തിന്റെ കോപ്പിയും ആണ്. ആ വില്ലൻ അടക്കം, സിബിമലയിൽ ഈ പ്രൊജക്റ്റ് തന്നെ ശ്രീ ചക്രം എന്ന പേരിൽ സംവിധാനം ചെയ്യാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. നായികയായി ആദ്യം നിച്ഛയിച്ചത് വിദ്യ ബാലനെ ആയിരുന്നു.
ഈ പ്രൊജക്റ്റ് നിന്നത്തോടെ അവരുടെ മലയാള സിനിമാ പ്രവേശനം മുടങ്ങി. പിന്നീട് കമൽ തന്റെ ആമിയിൽ നായികയാക്കാൻ ശ്രെമിച്ചെങ്കിലും അതും നടന്നില്ല, മോഹൻലാലിനോട് പറഞ്ഞ കഥയല്ല ഷൂട്ടിന് വന്നപ്പോൾ ഉണ്ടായത് എന്ന് കമൽ തന്നെ വ്യക്തമാക്കി പറഞ്ഞ കാര്യം ആണല്ലോ മോഹൻലാലിനോട് കഥ പറഞ്ഞ ശേഷം ലോഹി പലതവണ സ്ക്രിപ്റ്റ് ചേഞ്ച് വരുത്തി ഷൂട്ടിംഗിന് എത്തിയ ശേഷം മോഹൻലാലിനോട് പറഞ്ഞ കഥയും ഷൂട്ട് ചെയ്യുന്നതും തമ്മിലെ അന്തരം കാരണമാണ് മോഹൻലാൽ പിൻവാങ്ങിയത് തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.