ഇന്നാണ് ഈ പടം ഇറങ്ങിയതെങ്കിൽ ഈ രംഗങ്ങൾ ഒക്കെ കൊലമാസ് ആയേനെ


വി.ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചക്കിക്കൊത്ത ചങ്കരന്‍. ജയറാം, നെടുമുടി വേണു, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗീത, തിലകന്‍, അടൂര്‍ ഭാസി, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സുകുമാരി, സുകുമാരി, ജോസ്, ശങ്കരാടി, കുഞ്ചന്‍, ബോബി കൊട്ടാരക്കര, പട്ടം സദന്‍, ലളിതശ്രീ, രാധാദേവി, ചിന്നു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ശങ്കര്‍ ഗണേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

പി ജയചന്ദ്രന്‍,കെ എസ് ചിത്ര, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍ മോഹന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിനെക്കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ജയ ജയ ജയ ഹേ സിനിമയിൽ ദര്ശനയുടെ കരാട്ടെ കണ്ടപ്പോൾ ചക്കിക്കൊത്ത ചങ്കരന്‍ സിനിമയിലെ ഗീതയെ ഓർമ്മ വന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.

1989 ഇൽ ഇറങ്ങിയ ചക്കികൊത്ത ചങ്കരൻ സിനിമയിൽ ഗീത അവതരിപ്പിച്ച ശൈലജ എന്ന കഥാപാത്രം .കല്യാണം കഴിഞ്ഞ അന്ന് മുതൽ തൊട്ടതിനും പിടിച്ചതിനും തന്നെ വഴക്ക് പറയുന്ന ഭർത്താവായ പ്രഭാകരൻ തമ്പി (നെടുമുടി വേണു) വിൻ്റെ കഥാപാത്രത്തെ പോലും വിറപ്പിച്ച ഒരു ഒന്നൊന്നര കരാട്ടെ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങുന്നത്. ഭർത്താവുമായി പുറത്ത് പോകുമ്പോൾ അവരെ നോക്കി കമൻ്റടിച്ച പൂവാലന്മാരെ അങ്ങോട്ട് പോയി അണ്ണാക്കിൽ അടിച്ചു കൊടുത്ത ഐറ്റം..

അത് കഴിഞ്ഞ് രാത്രി ഭാര്യയെ കണ്ടു പേടിച്ച പോലെ നോക്കുന്ന നെടുമുിവേണു ..ഇന്നാണ് ഈ പടം ഇറങ്ങിയത് എങ്കിൽ ഈ സീനിനോക്കെ മരണ മാസ് ആയേനെ എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്, ജയ ജയ ഹേയിൽ ബേസിലിൻ്റെ പേടിച്ച അഭിനയം കണ്ടപ്പോൾ നെടുമുടി വേണുവിനെ ഓർമ്മ വന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.