സ്‌ഫടികം ക്ലാസ്സിക് ചിത്രം ആയതിന്റെ കാരണം അതാണോ


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ സ്‌ഫടികം സിനിമയെ കുറിച്ച് മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “അപ്പന്റെ മുഖത്ത് നോക്കി അവളുടെ തോളിൽ പിടിച്ചതാണ് നിങ്ങടെ കുറ്റമെങ്കിൽ അവളെ ഞാനങ്ങു കെട്ടിയാലോ?, ” മോഹൻലാൽ ന്റെ “ആട് തോമ ” തന്റെ അമ്മയോട് ചോദിക്കുന്ന ചോദ്യമാണ്. അപ്പോൾ ആ മുഖത്ത് തെളിയുന്ന, ഒരു ഇമോഷൻ ഉണ്ട്.

തന്റെ ജീവിതം തകർത്ത് കളഞ്ഞ അച്ഛനോടുള്ള വാശി, സ്വയം ഇങ്ങനെ നശിച്ചു പോകുന്നതിലുള്ള സങ്കടം, ആരോടെന്നില്ലാത്ത ദേഷ്യം ഇതെല്ലാം ആ നോട്ടത്തിലും ഭാവത്തിലും നമുക്ക് വായിച്ചെടുക്കാൻ കഴിയും. “ഒരിക്കൽ താൻ അവനെയോർത്തു കരയും, അവനെ കൊണ്ട് ബെഞ്ച് തുടപ്പിച്ച തൂവാല കൊണ്ട് ആ കണ്ണീരോപ്പും ” കു, ത്തേറ്റു ആശുപത്രിയിൽ കിടക്കുന്ന മകനെ കാണാൻ എത്തുന്ന ചാക്കോ മാഷിന്റെ മനസ്സിൽ മുഴുങ്ങുന്ന ആ വാക്കുകൾ.

സ്വന്തം മകന്റെ ഈ അവസ്ഥ യ്ക്ക് കാരണക്കാരൻ താൻ ആണല്ലോ എന്ന കുറ്റബോധവും പേറിയുള്ള അദേഹത്തിന്റെ നിൽപ്. സ്ഫടികം എന്ന സിനിമയ്ക്ക് കാമ്പും കഴമ്പും പകർന്നത് അതിന്റെ ശക്തമായ കഥ തന്നെയാണ്. മകനെ തിരിച്ചറിയാതെ പോയ ഒരു അച്ഛനും, അച്ഛനോടുള്ള വാശിയിൽ സ്വന്തം ജീവിതം തന്നെ എറിഞ്ഞുടച്ച ആട് തോമയും. ഏത് കാലത്തും ചർച്ച ചെയ്യാവുന്ന “ടോക്സിക് പാരന്റിങ്” എന്ന വിഷയവും സ്ഫടികത്തെ കാലതീതമായ ക്ലാസ്സിക്‌ ആക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു.

മോഹൻലാൽ, തിലകൻ, നെടുമുടി വേണു, കെ പി എ സി ലളിത തുടങ്ങി മഹാ പ്രതിഭകൾ മുതൽ സിനിമയിൽ വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങൾ വരെ പെർഫോമൻസ് കൊണ്ട് ഗംഭീരം ആക്കിയ സിനിമ. ഒരു നൂറു വട്ടം കണ്ടാലും മതി വരാത്ത റിപീറ്റ് വാച്ച് ക്വാളിറ്റി ഉള്ള പടം. വീണ്ടും വരികയാണ് പുതിയ രൂപത്തിലും ശബ്ദമികവിലും ഫെബ്രുവരി 9 മുതൽ എന്നുമാണ് പോസ്റ്റ്.