ബോളിവുഡ് സിനിമലോകം കീഴടക്കി ദിനേശ് പ്രഭാകർ


രണ്ടായിരത്തി പത്തൊമ്പതിൽ നിഡിമോരു, കൃഷ്ണ ഡി കെയുടെ ദി ഫാമിലി മാൻ എന്ന വെബ് സീരിയസിലെ പ്രധാന വേഷം ചെയ്ത മലയാള സിനിമ നടനാണ് ദിനേഷ് പ്രഭാകർ. താരം ഇനി വരാൻ ഇരിക്കുന്ന രണ്ട് വെബ് സീരീസുകളുടെ ഭാഗമാണ്. ഡോംഗ്രി ടു ദുബായ്, ബാബ ബ്ലാക്ക് ഷീപ്പ് എന്നീ വെബ് സീരിസുകൾ ആണ് അവ. ഇവ രണ്ടും ആമസോൺ പ്രൈം വീഡിയോയിൽ റീലീസ് ചെയ്യും. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ദിനേഷ് പ്രഭാകർ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു.അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കഥയെ ആസ്പദമാക്കിയാൻ ഡോംഗ്രി ടു ദുബായ് ചിത്രികരിക്കുന്നത്. താരം ആ സിനിമയിൽ വലിയ ഒരു പങ്കുവഹിക്കുണ്ട്. ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ചേർന്നാണ് വെബ് സീരീസ് നിർമ്മിക്കുന്നത്.ഇത് ഒരു ബിഗ് സ്കെയിൽ ചിത്രമാണ്, അതിൽ താരം ഒരു നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. വെബ്‌സീരീസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് എന്നും താരം പങ്കുവെച്ചു. കെ
കെ മേനോൻ, അവിനാഷ് തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസ്, ഹുസൈൻ സെയ്ദിയുടെ ഡോംഗ്രി ടു ദുബായ്, മുംബൈ മാഫിയയുടെ ആറ് പതിറ്റാണ്ടുകൾ എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ്.

അതേസമയം, ബോണി കപൂർ നിർമ്മിക്കുന്ന തമിഴ് നടൻ അജിത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ വാലിമൈയിൽ ദിനേഷ് പ്രഭാകർ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വൻ വിജയം കൈവരിക്കുകയാണ്. ദിനേശ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയുടെ ബാബ ബ്ലാക്ക് ഷീപ്പിന്റെ ചിത്രീകരണവും പൂർത്തിയാക്കി. സാമൂഹിക ആക്ഷേപഹാസ്യമായ സീരീസ് മാർച്ചിൽ പുറത്തിറങ്ങും, അതിൽ ദിവ്യ ദത്തയും അശുതോഷ് റാണയും ഉൾപ്പെടെ നിരവധി കലാകാരന്മാരുണ്ട് എന്ന് ഒരു അഭിമുഖത്തിൽ ദിനേശ് പറഞ്ഞു.ഇത് കൂടാതെ, ഷെഫ് ഫിലിം മേക്കർ രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ബാബ ബ്ലാക്ക് ഷീപ്പിൽ പ്രിയാൻഷു പൈൻയുലി, രുക്ഷാർ ധില്ലൻ എന്നിവരും ഇതിൽ അഭിനയിക്കുന്നു. ജയസൂര്യയുടെ സൂഫിയും സുജാതയും, ഫഹദ് ഫാസിലിന്റെ അതിരൻ തുടങ്ങിയ മോളിവുഡ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് സീരീസിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ഡിജിറ്റൽ സ്‌പെയ്‌സിൽ കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കിയതിന് ദി ഫാമിലി മാന്റെ വിജയത്തെ നടൻ ദിനേശ് അഭിനന്ദിച്ചു. “ദി ഫാമിലി മാൻ അപ്രതീക്ഷിതമായി ലഭിച്ച ഒരു വെബ് സീരീസാണ്. മുകേഷ് ചബ്രയുടെ കാസ്റ്റിംഗ് കമ്പനിയിൽ നിന്നാണ് തനിക്ക് ഈ കോൾ വന്നത്. നീരജ് മാധവ് ഉൾപ്പെടെ ഞങ്ങൾ എല്ലാവരും മുംബൈയിൽ ഓഡിഷനു പോയപ്പോൾ, സീരീസ് എത്ര വലുതായിരിക്കുമെന്നോ അതിന്റെ നിർമ്മാതാക്കളായ രാജിന്റെയും ഡികെയുടെയും കഴിവിനെകുറിച്ചോ ഞങ്ങൾ ചിന്തിച്ചിരുന്നില്ല. അന്ന് ഇന്ത്യൻ വെബ് സീരീസ് അത്ര ജനപ്രിയമായിരുന്നില്ല. ദി ഫാമിലി മാൻ വന്നതോടുകൂടി വെബ് സീരീസിന്റെ ട്രെൻഡ് ഉയർന്നു. സീരീസ് എനിക്ക് ഒരു പാൻ-ഇന്ത്യൻ റീച്ചും പിന്നീട് ആമസോൺ പ്രൈം വീഡിയോയ്‌ക്കൊപ്പം ഈ രണ്ട് പ്രോജക്‌റ്റുകളും നൽകി,”എന്ന് മലയാള സിനിമ നടനാണ് ദിനേഷ് പ്രഭാകർ പറഞ്ഞു.

Leave a Comment