തന്റെ ബിഗ്‌ബോസ് ട്രോഫി ബ്ലസ്‌ലിയ്ക്ക്‌ സമ്മാനമായി നൽകി സാബുമോൻ

ബിഗ്‌ബോസ് ട്രോഫിയുമായി നിൽക്കുന്ന ബ്ലസ്‌ലിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നത്, ബ്ലസ്‌ലിക്കൊപ്പം സാബുമോനും ചിത്രത്തിൽ ഉണ്ട്, ബ്ലാസ്‌ലി പിടിച്ചു കൊണ്ട് നിൽക്കുന്നത് മറ്റാരുടെയും ട്രോഫി അല്ല സാബുമോന്റെ തന്നെയാണ്, ബിഗ്‌ബോസ് ഒന്നാം സീസണിൽ വിജയി ആയി സാബുമോൻ തന്റെ ട്രോഫി ബ്ലസ്‌ലിക്ക് നല്കാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു സർപ്രൈസുമായിട്ടാണ് സാബുമോൻ എത്തിയത്, ലൈവില്‍ എത്തി ബ്ലെസി തന്നെയാണ് തന്റെ ആരാധകരെ ഈ വാർത്ത അറിയിച്ചത്, നിനക്ക് ഒരു ചെറിയ സാധനത്തിന്റെ ആവിശ്യം ഉണ്ടെന്ന് പറഞ്ഞു എത്തിയ സാബുമോൻ തന്റെ കയ്യിൽ ഒളിപ്പിച്ച് വെച്ചിരുന്ന ട്രോഫി ബ്ലസ്‌ലിക്ക് നൽകുക ആയിരുന്നു, നീ ഇതിന് അർഹൻ ആണെന്നും സാബുമോൻ പറഞ്ഞു, ഇതിന്റെ ഒരു കുറവ് നിനക്ക് ഉണ്ടായിരുന്നു എന്നും സാബുമോൻ വ്യക്തമാക്കി.

ഇരുവരുടെയും ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. സംഗീതത്തിലൂടെയാണ് പ്രേക്ഷകര്‍ ബ്ലെസ്ലി എന്ന പേര് കേട്ട് തുടങ്ങിയത്. പാരഡിയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയ്ക്കും സിനിമ സംഗീതാസ്വാദകര്‍ക്കും സുപരിചിതനായ ബ്ലെസ്ലി ബിഗ് ബോസില്‍ എത്തിയതോടെ കുടുംബ പ്രേക്ഷകര്‍ക്കും സ്വീകാര്യനായിമാറി. കാര്യങ്ങള്‍ തുറന്നുപറയാന്‍ ബ്ലെസ്ലി ഒരിയ്ക്കലും മടി കാണിക്കാറില്ല. ഇതുകൊണ്ടുതന്നെ ബിഗ് ബോസില്‍ നിന്നും നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ബ്ലെസ്ലിക്ക് ലഭിച്ചു. എല്ലാവരും ബ്ലെസ്ലി വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കാരണം അത്രത്തോളം പ്രേക്ഷക പിന്തുണ ബ്ലെസ്ലിക്കുണ്ടായിരുന്നു.

ബി​ഗ് ബോസിൽ ടോപ്പ് 2വിൽ എത്തി നേട്ടം കൊയ്ത ബ്ലെസ്ലിക്ക് സോഷ്യൽമീഡിയയിൽ ആശംസപ്രവാഹമാണ്.നൂറ് ദിവസങ്ങൾക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബ്ലെസ്ലിക്ക് ​ഗംഭീര സ്വീകരണമാണ് തിരുവന്തപുരം വിമാനത്താവളത്തിൽ ആരാധകരും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നൽകിയത്. ബി​ഗ് ബോസ് ഹൗസിൽ നിന്നും വൈറലായ ആപ്പിൾ കടിച്ചുള്ള മാസ് സീൻ വിമാനത്താവളത്തിൽ ആരാധകർക്ക് വേണ്ടി ബ്ലെസ്ലി റീക്രീയേറ്റ് ചെയ്തു.ആദ്യ വാരങ്ങളിലെ പ്രകടനത്തിൻറെ പേരിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഫൈനൽ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാർഥിയായിരുന്നു ബ്ലെസ്ലി. എന്നാൽ 100ആം ദിനം വരെയുള്ള ആഴ്ചകളിൽ ഉയർന്നും താഴ്ന്നുമായിരുന്നു ബ്ലെസ്ലിയുടെ പെർഫോമൻസ് ​ഗ്രാഫും പ്രേക്ഷകസ്വീകാര്യതയും.