മമ്മൂക്കയുടെ വണ്ടി കണ്ട കൊതി കൊണ്ടാണ് ഞാൻ ഫോർച്യൂണർ വാങ്ങിച്ചത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ബിനു അടിമാലി. വർഷങ്ങൾ കൊണ്ട് താരം മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി നിൽക്കുന്ന താരം ആണ്. കോമഡി സ്റ്റാർസിൽ കൂടി ആണ് താരം ടെലിവിഷനിലേക്ക് എത്തുന്നത് എങ്കിലും സ്റ്റാർ മാജിക്ക് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. നിരവധി സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.  വളരെ പെട്ടന്ന് ആണ് ബിനു അടിമാലി ആരാധകരെ സ്വന്തമാക്കിയത്. ഇന്ന് നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.

ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എങ്ങനെ ആണ് താൻ ഫോർച്ചുണർ എന്ന വാഹനം സ്വന്തമാക്കിയത് എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയെ ഞാൻ ആദ്യം കാണുന്നത് ഒരു വലിയ വണ്ടിയിൽ വന്നിറങ്ങുമ്പോൾ ആണ്. അത് ഇക്കയുടെ ഫോർച്ചുണർ ആയിരുന്നു. അതിനു ശേഷം മമ്മൂട്ടി ആ വണ്ടി കൊടുത്തപ്പോൾ വാങ്ങിച്ചത് എന്റെ ഒരു സുഹൃത്ത് ആയിരുന്നു.

അങ്ങനെ ഈ വണ്ടിയിൽ ഞാൻ ഒരു തവണ യാത്ര ചെയ്തപ്പോൾ ആളുകൾ മമ്മൂട്ടി ആണെന്ന് കരുതി  ബൈക്കിൽ ഒക്കെ ഓവർ ടെക്ക് ചെയ്തു വന്നു നോക്കുകയും പോലീസുകാര് വരെ ശ്രദ്ധിക്കുകയും ഒക്കെ ചെയ്തു. അങ്ങനെ ഈ വണ്ടി കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി. അതിനു ശേഷം ഞാൻ എന്റെ സുഹൃത്തിനോട് ചോദിച്ചു ഡാ, എനിക്ക് ഒരു ഫോർച്യൂണർ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന്. സത്യത്തിൽ അങ്ങനെ ഞാൻ ചോദിച്ചപ്പോൾ ഉടനെ ഒരു വണ്ടി കിട്ടും എന്നൊന്നും ഞാൻ മനസ്സിൽ പോലും കരുതി ഇല്ല.

പക്ഷെ വളരെ പെട്ടന്ന് ആണ് എനിക്ക് ഒരു ഫോർച്ചുണർ കിട്ടിയത്. ഒരു പക്ഷെ എനിക്ക് ആ വണ്ടി കിട്ടേണ്ട സമയം ആയിരുന്നിരിക്കണം അത്. അങ്ങനെ ആണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ മമ്മൂക്കയുടെ ഫോർച്യൂണർ കണ്ടു എനിക്ക് തോന്നിയ ഒരു ആഗ്രഹം ആണ് ഈ വണ്ടി ഞാൻ വാങ്ങിക്കാൻ കാരണം എന്നും ബിനു അടിമാലി അഭിമുഖത്തിൽ പറഞ്ഞു. നിരവധി കമെന്റുകളും ഈ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

നിനക്ക് എന്താ വിലമമ്മൂക്കയുടെ പേര് പറയൻ നിനക്ക് എന്ത് യോഗ്യത ഊളെ? മമ്മുക്ക ക്ക് ഒരു പാട് കാറ് ഉണ്ട് ഊളെ. അതില് ഏത് വിണ്ടിയാ? ഡാമിൽ പൊട്ടിതെറിച്ച വനെ, മൈലേജും ഇല്ല പണിയും കിട്ടി. മമ്മൂക്ക വണ്ടി തിരിച്ചു വാങ്ങിക്കാനുള്ള വീഡിയോ ആണോ. ബുദ്ധി ബുദ്ധി. ഇപ്പൊ തിരിച്ചു വാങ്ങിക്കും രണ്ടു കോടിക്ക് നോക്കി ഇരുന്നാൽ മതി, ബിനുചേട്ടാ നിങ്ങൾ പൊളിയാ നിങ്ങളെ പറ്റി കുറ്റം പറഞ്ഞു കമന്റ് ഇടുന്ന ഊളകളോട് ഒന്നും പറയാനില്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.