കളർ ഉപയോഗിച്ചാൽ പോരെ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്, എന്നാൽ അത് സമ്മതിച്ചില്ല


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബിന്ദു പണിക്കർ. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ ആണ് താരം മലയാളികൾക്ക് ആയി സമ്മാനിച്ചിട്ടുള്ളത്. കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്തു വന്ന ബിന്ദു പണിക്കരുടെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രം ആയിരുന്നു സൂത്രധാരനിലേത്. ശരിക്കും മലയാളികൾ അത് വരെ കണ്ട ബിന്ദു പണിക്കരെ അല്ലായിരുന്നു സൂത്രധാരനിൽ കണ്ടത്.

ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ശരിക്കും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ചിത്രത്തിൽ താരം. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച സമയത്തെ ചില ഓർമ്മകൾ താരം പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , കൊച്ചിൻ ഹനീഫ ചേട്ടൻ ആണ് ആദ്യം ഈ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും എന്നോട് പറയുന്നത്.; കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. പിന്നീട് ആണ് ചിത്രത്തിലേക്ക് എന്നെ ബ്ലെസി സാർ വിളിക്കുന്നത്.

ആ സമയത്ത് ഞാൻ കുറച്ച് തടി വെച്ചിരിക്കുകയായിരുന്നു. വിളിച്ചപ്പോൾ തടി വെച്ചിട്ടുണ്ടോ എന്ന്  സാർ എന്നോട് ചോദിച്ചു. എന്നാൽ കഥാപാത്രം എന്നിൽ നിന്ന് നഷ്ട്ടപെട്ടു പോകാതിരിക്കാൻ ഞാൻ ഇല്ല എന്ന് കള്ളം പറഞ്ഞു. അത് കഴിഞ്ഞു ഷൂട്ടിനു പോയപ്പോൾ പത്ത് ദിവസം കൂടി ഉണ്ടായിരുന്നു ഷൂട്ട് തുടങ്ങാൻ. ഈ സമയം കൊണ്ട് മാക്സിമം വണ്ണം വെയ്ക്കണം എന്ന് എന്നോട് സാർ പറഞ്ഞു.

ഒരുപാട് പ്രയാസപ്പെട്ട് ആണ് ആ കഥാപാത്രം താൻ ചെയ്തത് എന്നും താരം പറഞ്ഞു. അതിൽ അഭിനയിക്കുമ്പോൾ എപ്പോഴും വെറ്റില ചവച്ച് ചുണ്ടൊക്കെ ചുമന്നിരിക്കണമായിരുന്നു. എന്നാൽ 56 ദിവസത്തെ ഷൂട്ട്‌ ഉണ്ടായിരുന്നു. പകുതി ദിവസം ആകുന്നതിന് മുൻപ് തന്നെ വെറ്റില ചവച്ച് എന്റെ വാ ഒക്കെ പൊട്ടൻ തുടങ്ങിയിരുന്നു. കളർ ഉപയോഗിച്ചാൽ പോരെ എന്ന് ചോദിച്ചെങ്കിലും വെറ്റില തന്നെ ഉപയോഗിക്കണം എന്ന് പറഞ്ഞു.

അങ്ങനെ ദിവസം രാത്രി റൂമിൽ എത്തി വാ പൊട്ടുന്നതിനു വായിൽ എന്ന കൊള്ളുമായിരുന്നു. ലൊക്കേഷനിൽ ഉള്ള ആരും അറിയാതെയാണ് ഞാൻ ഇത് ചെയ്തിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡിന് തന്നെ പരിഗണിച്ചു എങ്കിലും മേക്കപ്പിന്റെ പേരിൽ അവസാന നിമിഷം തന്നെ പിന്തുള്ളുകയായിരുന്നു എന്ന് ആണ് അറിഞ്ഞത് എന്നും ബിന്ദു പണിക്കർ പറഞ്ഞു.