സുരേഷ് ഗോപിയെ പോലൊരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല

വർഷങ്ങൾ കൊണ്ട്  സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജു മേനോൻ. സീരിയലിൽ കൂടി അഭിനയത്തിന് തുടക്കം കുറിച്ച ബിജു മേനോൻ യാദൃശ്ചികമായി സിനിമയിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ സിനിമയിൽ ക്ഷോഭിക്കാൻ താരത്തിന് അവസരം ലഭിച്ചു. നിരവധി ചിത്രങ്ങളിൽ ആണ് ബിജു മേനോൻ ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സംയുക്ത വർമ്മയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഒരു താരകുടുംബം തന്നെ ആകുകയായിരുന്നു ബിജു മേനോന്റേത്. ഇപ്പോൾ ഒരു  അഭിമുഖത്തിൽ ബിജു മേനോൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ എല്ലാം ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയെ കുറിച്ച് ബിജു മേനോൻ പറഞ്ഞത് ഇങ്ങനെ, ഞാൻ സിനിമയിൽ വരുന്ന സമയത്ത് ഒക്കെ വലിയ തിരക്കുള്ള നടൻ ആണ് സുരേഷ് ഗോപി. എന്നാൽ അതിന്റെ തിരക്കുകളോ ജാടയോ ഒരിക്കൽ പോലും അദ്ദേഹം ആരോടും കാണിച്ചിട്ടില്ല. നല്ല ഒരു മനസ്സിനുടമയാണ് അദ്ദേഹം. മറ്റുള്ളവരുടെ ദുഖങ്ങളും സങ്കടങ്ങളും വളരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിവുള്ള ആൾ. ഒരിക്കൽ ഞാൻ എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റിൽ തനിച്ചിരിക്കുകയായിരുന്നു. ആ ചിത്രത്തിൽ സുരേഷ് ഗോപിയും അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി കുറെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു. മോഹൻലാലിനോടും മമ്മൂട്ടിയോടും ഒന്നും ഇത്രയും സ്വാതന്ത്രത്തോടെ അന്നൊന്നും പെരുമാറാൻ കഴിഞ്ഞിരുന്നില്ല. സുരേഷ് ഗോപി എന്ന മനുഷ്യൻ എത്ര സിമ്പിൾ ആണെന്ന് എനിക്ക് ആ ദിവസം മനസ്സിലായി.

സംയുക്തയെ കുറിച്ചും ബിജു മേനോൻ മനസ്സ് തുറന്നു, എന്ത് കാര്യത്തിനും പരസ്പ്പരം ഞങ്ങൾ രണ്ടു പേരും ഫ്രീഡം കൊടുക്കാറുണ്ട്. എനിക്ക് സുഹൃത്തുക്കളുമായി ട്രിപ്പ് ഒക്കെ പോകണം എങ്കിൽ സംയുക്ത തന്നെ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി തരാറുണ്ട്. അല്ലാതെ ഒരു ടിപ്പിക്കൽ ഭാര്യയെ പോള് കൂട്ടുകാരുമൊത്തുള്ള ട്രിപ്പ് ഒക്കെ എതിർക്കുന്ന ആൾ അല്ല സംയുക്ത എന്നും ലോക്ക്ഡൗൺ സമയത്ത് ഒക്കെ വീട്ടിൽ ആയി പോയപ്പോൾ സുഹൃത്തുക്കളോട് ഒക്കെ ഇങ്ങോട്ട് വരാൻ പറയു എന്നുമൊക്കെ സംയുക്ത പറഞ്ഞിരുന്നു. തുടക്കം മുതൽ തന്നെ പരസ്പ്പരം ഉള്ള ഇഷ്ട്ടം മനസ്സിലാക്കിയാണ് ഞങ്ങൾ ജീവിക്കുന്ന എന്നും ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ ഞങ്ങൾ പരസ്പരം ഇടപെടാറില്ല എന്നും ബിജു മേനോൻ പറഞ്ഞു.