സംയുക്ത വർമ്മയുടെ തിരിച്ച് വരവിനെ കുറിച്ച് ബിജു മേനോൻ

സംയുക്ത വർമ്മ- ബിജുമേനോൻ ദമ്പതികളോട് എന്തോ ഒരു പ്രത്യേക ആരാധനയാണ് സിനിമ പ്രേമികൾക്ക്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സംയുക്ത നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഏതുവേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച സംയുക്ത ബിജുമേനോനുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടത്. വർഷങ്ങൾക്ക് ശേഷം പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത അഭിനയത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തു. വിവാഹത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സംയുക്ത അഭിനയത്തിലേക്ക് മടങ്ങി വരുന്നതിൽ തനിക്ക് എതിർപ്പൊന്നും ഇല്ലെന്നും ബിജു മേനോൻ പലപ്പോഴായി പറഞ്ഞിട്ടും ഉണ്ട്. മികച്ച ജോഡികളായി സിനിമയിൽ തിളങ്ങിയ ഇവർ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹിതരാകുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളുടെ സമയത്ത് ആയിരുന്നു ഇരുവരും പ്രണയത്തിലാകുന്നത് . 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറിയതോടെ സംയുക്ത സിനിമയോട് വിട പറയുകയും ചെയ്തു.

സിനിമയിൽ നിന്നും വിട്ട്  നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പൊതുപരിപാടികളിൽ എത്തിയാൽ സംയുക്ത തന്നെ ആകും പരിപാടിയുടെ മുഖ്യ ആകർഷണം. വിവാഹത്തോടെ സംയുക്ത സിനിമ വിട്ടതിനു ശേഷം ബിജു മേനോൻ ആരാധകരിൽ നിന്നും നേരിടുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് എന്നാണ് സംയുക്തയുടെ മടങ്ങി വരവ് എന്നത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും പല അഭിമുഖങ്ങളിലും അവതാരകർ ബിജു മേനോനോട് ചോദിക്കുന്ന പൊതു ചോദ്യം ആണ് സംയുക്ത വർമ്മയുടെ തിരിച്ച് വരവിനെ കുറിച്ച്. അത്രയേറെ ജനങ്ങളുടെ ഇടയിൽ സംയുക്ത സ്ഥാനം നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചോദ്യത്തിന് ബിജു മേനോൻ നൽകിയ മറുപടി ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമയിൽ ഇനി അഭിനയിക്കുന്നില്ല എന്ന് സംയുക്ത തന്നെ എടുത്ത തീരുമാനം ആയിരുന്നു. തിരിച്ച് വരുമോ വരണ്ടായോ എന്നത് അവളുടെ മാത്രം ഇഷ്ട്ടം ആണ്. ഞങ്ങൾ രണ്ടു പേരും ജോലിക് പോയി കഴിഞ്ഞാൽ പിന്നെ മകന്റെ കാര്യം ആര് നോക്കും എന്ന് ചോദിച്ചാണ് അവൾ സിനിമ ജീവിതത്തിനു ഇടവേള നൽകിയത്. ഇപ്പോൾ അഭിനയിക്കുന്നില്ല എങ്കിലും മറ്റു ഒരുപാട് കാര്യങ്ങളുമായി തിരക്കിലാണ് അവൾ എന്നും ബിജു മേനോൻ പറഞ്ഞു.