ദൃശ്യം രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിയാതെ വന്നത് ഒരു നഷ്ടമായി പോയി

ബിജു മേനോൻ എന്ന നടനെ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കം ആണ്. ഒരുപാട് നല്ല വേഷങ്ങളിൽ കൂടി പ്രേക്ഷകരെ സന്തോഷിപ്പിച്ച താരം കൂടിയാണ് അദ്ദേഹം. വർഷങ്ങൾ കൊണ്ട്  സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജു മേനോൻ. സീരിയലിൽ കൂടി അഭിനയത്തിന് തുടക്കം കുറിച്ച ബിജു മേനോൻ യാദൃശ്ചികമായി സിനിമയിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ സിനിമയിൽ ക്ഷോഭിക്കാൻ താരത്തിന് അവസരം ലഭിച്ചു. നിരവധി ചിത്രങ്ങളിൽ ആണ് ബിജു മേനോൻ ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സംയുക്ത വർമ്മയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഒരു താരകുടുംബം തന്നെ ആകുകയായിരുന്നു ബിജു മേനോന്റേത്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ നിരവധി വിഷയങ്ങളെ കുറിച്ചാണ് ബിജു മേനോൻ മനസ്സ് തുറന്ന് സംസാരിച്ചത്. ദൃശ്യം രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിയാതെ വന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബിജു മേനോൻ.

ജീത്തു ജോസഫ് സംവിധാനം ചെയ്തു മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആയിരുന്നു ദൃശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത പോലെ തന്നെ രണ്ടാം ഭാഗത്തിനും സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ചിത്രത്തിലേക്ക് ബിജു മേനോനെ ക്ഷണിച്ചിരുന്നെങ്കിലും ആ വേഷം അഭിനയിക്കാൻ ബിജു മേനോന് എത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് നിരവധി കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദൃശ്യത്തിലേക്ക് ക്ഷണം വന്നപ്പോൾ ബിജു മേനോൻ തന്റെ പ്രതിഫലം കൂട്ടിയെന്നും അത് കൊണ്ടാണ് ചിത്രത്തിൽ താരം അഭിനയിക്കാതിരുന്നത് എന്നുമാണ് പുറത്ത് വന്ന വാർത്തകൾ. എന്നാൽ ഈ വാർത്തകളോട് ഇപ്പോൾ ആദ്യമായി പ്രതികരിക്കുകയാണ് ബിജു മേനോൻ.

ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ, ദൃശ്യം സിനിമയിലേക്ക് എനിക്ക് ക്ഷണം വന്നിരുന്നു എന്നത് ശരിയാണ്. എന്നാൽ പ്രതിഫലം കൂട്ടി ചോദിച്ചത് കൊണ്ടാണ് ആ വേഷം എനിക്ക് നഷ്ടപെട്ടത് എന്നൊക്കെ പറയുന്നത് തീർത്തും തെറ്റായ കാര്യം ആണ്. എന്നെ അറിയാവുന്നവർ ആരും ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് പറയില്ല. ദൃശ്യത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നപ്പോൾ ഞാൻ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കിൽ ആണ്. രണ്ടു ചിത്രങ്ങളുടെയും ഡേറ്റ് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാഞ്ഞത് കൊണ്ടാണ് എനിക്ക് ദൃശ്യത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നത്. എന്നാൽ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോൾ അഭിനയിക്കാൻ പറ്റാഞ്ഞത് ഒരു നഷ്ട്ടമായ എനിക്ക് തോന്നി എന്നും ബിജു മേനോൻ പറഞ്ഞു.

Leave a Comment