വിശ്വസിക്കാൻ കഴിയാതെ ഇന്നും കാത്തിരിക്കുന്നു, ചിത്രയെ കുറിച്ച് ബിജേഷ്

കഴിഞ്ഞ വര്ഷം ആണ് തമിഴ് സീരിയൽ താരം ചിത്ര അപ്രതീക്ഷിതമായി ഈ ലോകത്തിൽ നിന്നും വിടവാങ്ങിയത്. ഷൂട്ടിങ് കഴിഞ്ഞു തിരിച്ച് ഹോട്ടലിൽ എത്തിയ ചിത്രയെ പിന്നീട് ചേതനയറ്റ നിലയിൽ ആയിരുന്നു പിന്നീട് കണ്ടത്. പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് ചിത്രയുടെ വിയോഗത്തിന് പിന്നാലെ പ്രചരിക്കാൻ തുടങ്ങിയത്. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ചിത്രയോളം മികച്ച് നിൽക്കാൻ മറ്റുള്ള യുവാനായികമാർക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച് കൊണ്ടാണ് ചിത്രയുടെ വിയോഗവാർത്ത പുറത്ത് വന്നത്. ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയുടെ തമിഴ് റീമേക്ക് ആയ പാണ്ട്യൻ സ്റ്റോറിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആണ് ചിത്ര ഈ ലോകത്ത് നിന്നും വിടവാങ്ങുന്നത്. തമിഴിൽ അഞ്ജലി എന്ന കഥാപാത്രം ആയിട്ടായിരുന്നു ചിത്ര അഭിനയിച്ചത്. ഇപ്പോൾ സാന്ത്വനം താരം ബിജേഷ് അവനൂര് ചിത്രയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധ നെടുന്നത്.

ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നേക്ക് ഒരു വർഷമായി പ്രിയ സഹോദരി നീ ഇ മണ്ണിൽ നിന്നും പോയിട്ട്… എന്നിട്ടും… ഇവിടെ നിന്നെ സ്നേഹിക്കുന്നവർ അറിഞ്ഞിട്ടില്ല ഇനി ഒരിക്കലും നീ തിരികെ വരില്ലെന്ന്… ഒരു പക്ഷെ… അറിഞ്ഞിട്ടും വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുകയാണ് അവർ… ഒരു യാത്ര പോയതാണ് നീ എന്നും നിനച്ചു . അവർക്കതിനെ കഴിയു… എന്തിനു… ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പോലും കൊതിക്കുന്നു… നിന്റെ പുഞ്ചിരിപ്പൂക്കൾ കൊണ്ട് സ്‌ക്രീനിൽ നീ തീർത്ത വസന്തങ്ങൾ കാണാൻ. നനവൂറുന്ന കണ്ണുകളുമായി…, ഇടറുന്ന മനസ്സുമായി…, വിറയാർന്ന മൊഴികളാലെ… ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി. മരണം മണ്ണിൽ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ… നീ ഒരായിരമായിരം ഹൃദയങ്ങളിൽ ജീവിക്കുകയല്ലേ നീ… മറക്കാൻ ശ്രമിച്ചാൽ പോലും മറക്കാനാകാത്ത സ്നേഹ സ്പർശമായി എന്നുമാണ് ബിജേഷ് കുറിച്ചത്.

നിരവധി പേരാണ് ബിജേഷിന്റെ പോസ്റ്റിനു കമെന്റുമായി എത്തിയത്. ഏട്ടന്റെ ഓരോ വാക്കും പ്രേതിഭലിപ്പിക്കുന്നത് ഞങ്ങളുടെ ഓരോരുത്തരുടേം മനസിന്റെ വിങ്ങളാണ്. ഒരു വർഷം എത്രപേട്ടന്നാണ് പോയത്. ഒറപ്പിച്ചു പറയാൻ കഴിയും ഈ ഒരു വർഷത്തിൽ നിന്നെ പ്രേതീക്ഷിക്കാത്തതോ, നിന്നെ ഓർത്തു കരയാത്തതുമായിട്ടുള്ള ഒറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു നടിയോടോ നടനോടോ തോന്നാത്ത എന്തോ ഒന്ന്, പലപ്പോളും നിന്നെ പറ്റി ഞാൻ പറയുമ്പോളൊ സ്റ്റാറ്റസ് ഇടുമ്പോളും ഞാൻ കളിയാക്കലുകൾ ഏറ്റുവാങ്ങാറുണ്ട് എന്തിനാണ് ഇങ്ങ്നെ മരിച്ചുപോയ ഒരു നടിയെ ഓർത്തു വിഷമിക്കുന്നത് എന്ന്.ഞാൻ നിന്നെ ഒരിക്കലും ഒരു നടിയെന്ന കണ്ണിലൂടെ കണ്ടിട്ടേ ഇല്ല. നീ എന്റെ എല്ലാമാണ്. ഈ രണ്ടു ദിവസം ഞാൻ കടന്നു പോയത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. തിരികെ വരില്ലന്നറിഞ്ഞിട്ടും ഓരോ ദിവസവും ഞാൻ നിന്നെ പ്രേതീക്ഷിക്കുന്നു, നിന്നെ കാണാൻ ഞാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു. ഇറനണിയാതെ നിന്റെ മുല്ലയെ എനിക്ക് കാണാൻ പറ്റുന്നില്ല. മരിക്കാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ചു ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ സ്വന്തം, നമ്മെ വിട്ട് പോയിട്ട് വൺ ഇയർ ആയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തിന് ഈ ലോകം വിട്ട് തന്നെ പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല….അതെ അക്ക ഇപ്പഴും ജീവിച്ചിരിപ്പുണ്ട് നമ്മലിലൂടെ.. നമ്മുടെ ഹൃദയത്തിനുള്ളിൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.