ആദ്യ ദിവസം തന്നെയുള്ള ബിഗ് ബോസ് വീട്ടിലെ അടിക്ക് കാരണം അധികൃതർ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള  റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാക്ഷകളിൽ ആയി ആണ് ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പല ഭാഷകളിലായി ഇന്ത്യയിൽ അതാത് ഇന്ഡസ്ട്രികളിൽ ഇറങ്ങിയ ബിഗ്‌ബോസ് ഇറങ്ങിയ ഭാഷകളിൽ എല്ലാം തന്നെ നൂറുമേനി വിജയം കണ്ടിരുന്നു. മൂന്നു സീതാസണുകൾ പൂർത്തീകരിച്ച ബിഗ്‌ബോസ് മലയാളം ഷോ ഇപ്പോൾ നാലാമത്തെ സീസണിലേക്ക് കടക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകരിപ്പോൾ. ഇത്തവണയും ലാലേട്ടൻ തന്നെയാണ് അവതാരകനായി എത്തുന്നത്. ആദ്യത്തെ സീസണിൽ ബാബുമോൻ എന്ന സിനിമ താരമാണ് വിജയിച്ചത് എങ്കിൽ രണ്ടാമത്തെ സീസൺ ചില സാഹചര്യങ്ങളാൽ നിർത്തി വെക്കേണ്ടി വന്നിരുന്നു. എന്നാൽ മൂന്നാമത്തെ സീസൺ വീണ്ടും ശക്തിയായി തുടങ്ങിയ ബിഗ്‌ബോസിൽ മൂന്നാം സീസൺ കിരീടം സ്വന്തമാക്കിയത് മണിക്കുട്ടൻ എന്ന താരം ആയിരുന്നു.

ഇത്തവണ ബിഗ് ബോസ് സീസൺ 4 ൽ പ്രേക്ഷകർക്ക് പരിചിതർ ആയവരെ കൂടാതെ പുതു മുഖങ്ങളും ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയിരിക്കുകയാണ്. നവീന്‍ അറയ്ക്കല്‍ , ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോക്ടര്‍ റോബിന്‍ രാധാ കൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി , ദില്‍ഷാദ് പ്രസന്നന്‍, സുചിത്ര നായര്‍ തുടങ്ങിയവരാണ് ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയത്. മത്സരാർത്ഥികൾ തമ്മിൽ പരസ്പ്പരം വഴക്കടിക്കാൻ സാധ്യതയുള്ള പല ടാസ്ക്കുകളും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകാറുണ്ട്. ഇതേ തുടർന്ന് ബിഗ് ബോസ് വീട്ടിൽ പല വാക്ക് തർക്കങ്ങളും ഉണ്ടാകാറുമുണ്ട്.

എന്നാൽ ഈ തവണ ബിഗ് ബോസ് നൽകിയ ആദ്യ ടാസ്ക്ക് തന്നെ മത്സരാർത്ഥികളെ പരസ്പ്പരം അകറ്റി നിർത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. ബിഗ് ബോസ് വീട്ടിൽ വരാൻ യോഗ്യത ഇല്ലാത്ത നിങ്ങൾക്ക് തോന്നുന്ന മൂന്നു മത്സരാർത്ഥികളുടെ പേര് പറയാൻ ആയിരുന്നു ബിഗ് ബോസ് മത്സരാര്ഥികളോട് പറഞ്ഞത്. ഇതിന്റെ കാരണവും മത്സരാർത്ഥികൾ പറയണം എന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ബിഗ് ബോസ് വീട്ടിൽ ആദ്യ ദിവസം തന്നെ ചേരി തിരിവ് തുടങ്ങാൻ വേണ്ടി ആണോ ബിഗ് ബോസ് ഇത്തരത്തിൽ ഒരു ടാസ്ക്ക് മത്സരാർത്ഥികൾക്ക് നൽകിയത് എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.

Leave a Comment