ഈ തവണ ബിഗ് ബോസ്സിൽ എത്തിയ മത്സരാർത്ഥികൾ എല്ലാം പൊളി ആണ്

ഏറ്റവും കൂടുതൽ ആരാധകർ ഉള്ള  റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാക്ഷകളിൽ ആയി ആണ് ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പല ഭാഷകളിലായി ഇന്ത്യയിൽ അതാത് ഇന്ഡസ്ട്രികളിൽ ഇറങ്ങിയ ബിഗ്‌ബോസ് ഇറങ്ങിയ ഭാഷകളിൽ എല്ലാം തന്നെ നൂറുമേനി വിജയം കണ്ടിരുന്നു. മൂന്നു സീതാസണുകൾ പൂർത്തീകരിച്ച ബിഗ്‌ബോസ് മലയാളം ഷോ ഇപ്പോൾ നാലാമത്തെ സീസണിലേക്ക് കടക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകരിപ്പോൾ. ഇത്തവണയും ലാലേട്ടൻ തന്നെയാണ് അവതാരകനായി എത്തുന്നത്.

ബിഗ് ബോസ് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികളെ ഒരു വീട്ടിൽ അടച്ചിടും തുടർന്ന് സ്ട്രാറ്റജികളിലൂടെ ഓരോരുത്തരെയും പുറത്താക്കി അവസാനം വീട്ടിൽ ബാക്കി ആകുന്ന മത്സരാർത്ഥി വിജയിക്കുകയുമാണ് ചെയ്യുന്നത്. മത്സര ബുദ്ധിയും ആവേശവും സ്റ്റേറ്റർജി മെനയുവാനുള്ള കഴിവും ആവിശ്യത്തോളം വേണ്ടി വരുന്ന ഒരു മത്സരം കൂടിയായ ബിഗ്‌ബോസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ ആവേശത്തോടെ കാണുകയും ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളും സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയ ആൾക്കാരും അടങ്ങുന്ന ബിഗ്‌ബോസ് മത്സരത്തിൽ പല മേഖലയിൽ പ്രാവിണ്യം നേടുന്നവർ ഒത്തു ചേരുന്നുണ്ട്.

ആദ്യത്തെ സീസണിൽ ബാബുമോൻ എന്ന സിനിമ താരമാണ് വിജയിച്ചത് എങ്കിൽ രണ്ടാമത്തെ സീസൺ ചില സാഹചര്യങ്ങളാൽ നിർത്തി വെക്കേണ്ടി വന്നിരുന്നു. എന്നാൽ മൂന്നാമത്തെ സീസൺ വീണ്ടും ശക്തിയായി തുടങ്ങിയ ബിഗ്‌ബോസിൽ മൂന്നാം സീസൺ കിരീടം സ്വന്തമാക്കിയത് മണിക്കുട്ടൻ എന്ന താരം ആയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥികളെ ബിഗ് ബോസ് തന്നെ ഒഫീഷ്യൽ ആയിപ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേക്ഷകർക്ക് പരിചിതർ ആയവരെ കൂടാതെ പുതു മുഖങ്ങളും ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയിരിക്കുകയാണ്.

നവീന്‍ അറയ്ക്കല്‍ , ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോക്ടര്‍ റോബിന്‍ രാധാ കൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി , ദില്‍ഷാദ് പ്രസന്നന്‍, സുചിത്ര നായര്‍ തുടങ്ങിയവരാണ് ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയത്.