ബിഗ്‌ബോസ് നാലാം സീസണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ആരൊക്കെ എന്നറിയാമോ?


ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ ഗെയിം ഷോ ഏതാണെന്നു ചോദിച്ചാൽ ഒറ്റ സ്വരത്തോടെ എല്ലാവരും പറയും അത് ബിഗ്‌ബോസ് റിയാലിറ്റി ഷോ ആണെന്ന്. പല ഭാഷകളിലായി ഇന്ത്യയിൽ അതാത് ഇന്ഡസ്ട്രികളിൽ ഇറങ്ങിയ ബിഗ്‌ബോസ് ഇറങ്ങിയ ഭാഷകളിൽ എല്ലാം തന്നെ നൂറുമേനി വിജയം കണ്ടിരുന്നു. മൂന്നു സീതാസണുകൾ പൂർത്തീകരിച്ച ബിഗ്‌ബോസ് മലയാളം ഷോ ഇപ്പോൾ നാലാമത്തെ സീസണിലേക്ക് കടക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകരിപ്പോൾ. ഇത്തവണയും ലാലേട്ടൻ തന്നെയാണ് അവതാരകനായി എത്തുന്നത്.


കുറച്ചധികം മത്സരാർത്ഥികളെ ഒരു വീട്ടിൽ അടച്ചിടും തുടർന്ന് സ്ട്രാറ്റജികളിലൂടെ ഓരോരുത്തരെയും പുറത്താക്കി അവസാനം വീട്ടിൽ ബാക്കി ആകുന്ന മത്സരാർത്ഥി വിജയിക്കുകയുമാണ് ചെയ്യുന്നത്. മത്സര ബുദ്ധിയും ആവേശവും സ്റ്റേറ്റർജി മെനയുവാനുള്ള കഴിവും ആവിശ്യത്തോളം വേണ്ടി വരുന്ന ഒരു മത്സരം കൂടിയായ ബിഗ്‌ബോസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ ആവേശത്തോടെ കാണുകയും ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളും സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയ ആൾക്കാരും അടങ്ങുന്ന ബിഗ്‌ബോസ് മത്സരത്തിൽ പല മേഖലയിൽ പ്രാവിണ്യം നേടുന്നവർ ഒത്തു ചേരുന്നുണ്ട്.


ആദ്യത്തെ സീസണിൽ ബാബുമോൻ എന്ന സിനിമ താരമാണ് വിജയിച്ചത് എങ്കിൽ രണ്ടാമത്തെ സീസൺ ചില സാഹചര്യങ്ങളാൽ നിർത്തി വെക്കേണ്ടി വന്നിരുന്നു. എന്നാൽ മൂന്നാമത്തെ സീസൺ വീണ്ടും ശക്തിയായി തുടങ്ങിയ ബിഗ്‌ബോസിൽ മൂന്നാം സീസൺ കിരീടം സ്വന്തമാക്കിയത് മണിക്കുട്ടൻ എന്ന താരം ആയിരുന്നു. ഇപ്പോളിതാ നാലാമത്തെ സീസൺ തുടങ്ങുവാൻ പോകുന്ന വേളയിൽ ആരൊക്കെ ആയിരിക്കും ഇത്തവണത്തെ മത്സരാർത്ഥികൾ എന്ന കാത്തിരിപ്പിലാണ് ആരാധകർ. പല ലിസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട് എങ്കിലും ഒഫീഷ്യൽ ആയി ഒന്നും ഇതുവരെ അന്നൗൻസ് ചെയ്തിരുന്നില്ല.


എന്നാൽ ഇപ്പോളിതാ ഒരു സൂരജ് എന്ന സിനിമ താരം ബിഗ്‌ബോസ് നാലാം സീസണിൽ ഉണ്ടെന്നുള്ള വിവരമാണ് ശക്തമായി സോഷ്യൽ മീഡിയയിൽ പടർന്നുകൊണ്ടിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഒറ്റ സിനിമയിലൂടെ ഏറെ സുപരിചിതനായ സൂരജ് സ്റ്റേജ് ഷോകളിലും കോമഡി പ്രോഗ്രാമ്മുകളിലൂടെയും ഏറെ ശ്രദ്ധ നേടിയ താരം കൂടിയാണ്. അപാര കൊമേഡി ടൈമിങ്ങുകളും സൂരജ് മലയാള സിനിമയുടെ തന്നെ മുതൽക്കൂട്ടാണ് എന്നാണ് ആരാധകർ പറയുന്നത്. എന്തൊക്കെ ആയാലും സീസൺ നാളിൽ ആരൊക്കെയാണ് മത്സരിക്കുന്നത് എന്ന ലിസ്റ്റ് പുറത്തുവരുവാൻ കാത്തിരിക്കയാണ് ആരാധകർ.