കടുവയിലെ ആ ഡയലോഗ് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല


പ്രേക്ഷകർക്കു ഏറെ സുപരിചിതനായ താരം ആണ് ബിബിൻ ജോർജ്. നടനായും തിരക്കഥാകൃത്ത് ആയും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് താരം. നടനും തിരക്കഥാകൃത്തും മാത്രമല്ല താൻ ഒരു നല്ല നായകൻ ആണ് എന്നും താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണി എന്ന സിനിമ തിരക്കഥ എഴുതിക്കൊണ്ടാണ് ബിബിൻ ജോര്ജും വിഷ്ണുവും സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം വലിയ രീതിയിൽ തന്നെ ഇവർ പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങി.

ബിബിൻ ജോർജ് നായകനായും സിനിമാ പ്രദർശനത്തിന് എത്തിയിരുന്നു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്നോട് തന്റെ കാലിന്റെ കാര്യം പലർക്കും ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട് എങ്കിലും താൻ എന്ത് വിചാരിക്കും എന്ന് ഓർത്ത് പലരും ചോതിക്കാതിരുന്നിട്ട് ഉണ്ടെന്നും അത് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു.

മാത്രമല്ല, ഒരിക്കൽ താൻ ഒരു സെറ്റിൽ മമ്മൂട്ടിയെ കാണാൻ വേണ്ടി പോയപ്പോൾ അപ്രതീക്ഷിതമായി ആണ് മമ്മൂക്ക തന്റെ കാലിനെ കുറിച്ച് ചോദിച്ചത്. ഇത് ശരിയാക്കിക്കൂടെ എന്ന്. ആ ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ മിണ്ടാതെ നിന്ന് എന്നും താരം പറയുന്നു. കാരണം തന്നോട് അത്രയും അടുപ്പം ഉള്ളവർ മാത്രമാണ് ഇങ്ങനെ കാലിനെ കുറിച്ച് സംസാരിച്ചിട്ട് ഉള്ളത് എന്നും മമ്മൂക്ക അത് ചോദിച്ചപ്പോൾ തനിക്ക് ഭയങ്കര സന്തോഷം തോന്നിയെന്നും താരം പറയുന്നു.

മാത്രവുമല്ല, കടുവ സിനിമയിലെ ആ സീൻ കേട്ടപ്പോൾ തനിക്ക് ഭയങ്കര വിഷമം തോന്നിയെന്നും ഒരു പക്ഷെ എന്നോട് പറഞ്ഞില്ലെങ്കിൽ പോലും എന്റെ വീട്ടുകാർക്കും ആ വിഷമം തോന്നിയിട്ടുണ്ടാകാം എന്നും ബിബിൻ പറഞ്ഞു. നിരവധി കമെന്റുകൾ ആണ് ഈ ഇന്റർവ്യൂവിന് വന്നുകൊണ്ടിരിക്കുന്നത്. കടുവ കണ്ടപ്പോൾ മാത്രം ആണോ ബ്ലാക്ക് കണ്ടപ്പോൾ തോന്നിയില്ലേ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.