ഈ ലോകത്തിന് കൃഷി എന്താണെന്ന് പരിചയപ്പെടുത്തി കൊടുത്തത് തമിഴൻ ആണ്


ജയം രവി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് ഭൂമി. ലക്ഷ്മൺ സംവിധാനം ചെയ്ത ഈ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. നിധി അഗർവാൾ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. കർഷകന്റെയും കൃഷിയുടെയും കഥ പറയുന്ന ചിത്രം നിരവധി പ്രേഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ പ്രേഷകരുടെ ഇടയിൽ നടക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്.

ടോഡ് പെക്കർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ജയം രവി പറയുന്നുണ്ട് ഈ ലോകത്തിന് ആദ്യമായി കൃഷി പരിചയപ്പെടുത്തി കൊടുക്കുന്നത് തമിഴൻ ആണെന്ന്. ഇത് സത്യമാണോ എന്നാണ് പോസ്റ്റിൽ കൂടി ആരാധകൻ ചോദിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ആദ്യമായി കൃഷി തുടങ്ങിയത് ഇറാനിൽ ആണ്. ആ ആദിമ ഇറാനിയന്സ് സിന്ധു നദീതഡത്തിലേക്ക് വരികയും അവിടെ ഉള്ള ജനവുമായി ജനറ്റിക്ക് മിക്സിങ് നടക്കുകയും ചെയ്തു. ഈ മിക്സ്‌ ആയ വംശം ആണ് സിന്ധു നദീതാടാ സംസ്കാരം തുടങ്ങിയത്. പിന്നീട് ആര്യന്മാർ വരുന്ന കാലം ആയപ്പോൾ ഈ ജനത താഴോട്ട് വരികയും ഇന്നത്തെ സൗത്ത് ഇന്ത്യയിൽ താമസമാക്കുകയും ചെയ്തു. ഇവരാണ് ദ്രാവിഡൻ ജനത. ഇന്നത്തെ തമിഴ് നാട്ടിൽ ഉള്ളവരുടെ അടക്കം പിന്മുറക്കാർ.

ലോകത്തെ തന്നെ ഇപ്പോഴും ഉപയോഗത്തിൽ ഉള്ള ഏറ്റവും പഴയ ഭാഷകളിൽ ഒന്ന് ആണ് തമിഴ് എന്നത് ശരി ആവും. അതും ഇപ്പോഴത്തെ തമിഴ് അല്ല ഓൾഡ് തമിഴ്. ഇതൊക്കെ ചുമ്മാ ഓരോന്ന് പടച്ചു വിടുകയല്ലേ. അഗ്രിക്കൾച്ചർ ഒക്കെ സിവിലൈസേഷൻ തമ്മിൽ കോണ്ടാക്ട് വരുന്നതിന് മുമ്പ് തന്നെ സെപ്പറേറ്റ് സിവിലൈസേഷനിൽ വന്നു കാണും, തമിഴ് നാട്ടില്‍ കൃഷി ആദ്യമായി ചെയതത് തമിഴര്‍ ആയിരുന്നു. പിന്നീട് വിജയ് എന്നൊരു ആള്‌ വന്ന്‌ അവരെ ഒക്കെ രക്ഷിച്ച് വെല്യ നിലയില്‍ ആക്കി.

മനുഷ്യൻ കൂട്ടം കൂട്ടമായി ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ കൃഷിയുണ്ട്. അതിന് ഈ സ്വയം പൊങ്ങികളുമായി ഒരു ബന്ധവുമില്ല, തമിഴന്മാർ അല്ല, പഴയ ദ്രാവിടർ ആണ്, എല്ലാ തമിഴന്മാരും ദ്രാവിടർ അല്ല, എന്ത് കൃഷി ഉണ്ടാക്കിയട്ടു എന്താ കാര്യം? കൃഷിയെ ഇപ്പോഴും ‘വ്യവസായം’ എന്നേ പറയുള്ളു, ഏതോ സിനിമയിൽ തമിഴിന് രണ്ട് ലക്ഷം വർഷം പ്രായം ഉണ്ട് എന്ന് തട്ടിവിടുന്നുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.