സിനിമയുടെ പേര് കേൾക്കുമ്പോൾ നമ്മൾ വലിയ കാര്യങ്ങൾ ഒക്കെ പ്രതീക്ഷിക്കും


ഭീമന്റെ വഴികൾ എന്ന സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജേക്കബ് ജെ വര്ഗീസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഊള പടവും ഊള റൊമാൻസും അതിലും ചീഞ്ഞ കോമഡിയും ഇതൊക്കെ ഏതു മൾട്ടി യുണിവേഴ്സിൽ നടക്കുന്ന കഥയാണോ ആവോ? പടച്ചുവിടുന്നവരുടെയൊക്കെ വിചാരം രണ്ടു ഫ്രഞ്ച് കിസ്സും നാലു ഇക്കിളിയും കണ്ടാൽ ഓഡിയൻസ് ഇടിച്ചു കേറുമെന്നാണ്.

പടത്തിന്റെ പേരും കഥയൊമൊക്കെ കേട്ടാൽ നമ്മള് ഒരു ഫൈവ് സ്റ്റാർ പ്രേതിക്ഷിക്കും. പക്ഷെ ഇതൊരുമാതിരി ഫൈവ്സ്റ്റാറിന്റെ കൂടിനകത്തു മുത്തുച്ചിപ്പി വെച്ചതുപോലുണ്ട്. ഒരു ആവശ്യവുമില്ലാത്ത ഒരു ഇക്കിളി പടം. എന്റെ പൊന്നോ ഇതില് വലിയൊരു കോമഡി സീൻ ഉണ്ട് ഒരു ഡോഗിനെ കരണ്ട് അടിപ്പിച്ചു കൊല്ലാൻ നോക്കുന്ന ഒരു അത്യപൂർവ കോമഡി. അത് എഴുതിയ മഹാൻ അല്ലാതെ വേറാരും ആ കോമഡിക് ചിരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

അത്ര മനോഹരമായിരുന്നു. ഓരോരോ ന്യൂജൻ പടങ്ങളെ എന്നുമാണ് പോസ്റ്റ്. പടം ഇറങ്ങി നിർമ്മാതാവും കാശുകൊണ്ട് പോയി അഭിനേതാക്കളും കാശു മേടിച്ച് അഭിനയിച്ചു പോയി പടം അത്യാവശ്യം കണ്ടിരിക്കാവുന്ന നല്ലൊരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത് വലിയ സംഭവായിട്ട് ഒന്നും അവർ പറഞ്ഞിട്ടില്ല നല്ലൊരു കഥ പുതുമയുള്ള ഒരു അവതരണം ചേട്ടൻ എന്നാ ഇന്നലെയാണോ സിനിമ കണ്ടത്.

പടം ഇറങ്ങി വർഷങ്ങൾ ആയി, കണ്ടവർക്ക് കൂടുതൽ പേർക്കും ഇഷ്ടം ആയി. എന്നിട്ട് ഇപ്പോൾ വന്നു 3ജി പോസ്റ്റ്‌ ഇട്ട് എയർൽ പോകാൻ പോകുന്ന വസന്തം പോസ്റ്റ്‌ മുതലാളിക്ക് ആശംസകൾ. ഇതൊക്കെ എവിടുന്നു വരുന്നോ ആവോ, മലയാളസിനിമാ പ്രേക്ഷകരിൽ താങ്കൾ ഒരു വ്യത്യസ്തൻ തന്നെ. താങ്കളുടെ ചിന്തകൾ അപാരമാണ്. ഇവിടുത്തെ ഊള പ്രേക്ഷകരെക്കാൾ IQ ഉള്ള ലക്ഷം പേരിൽ ഒരാളാണ് താങ്കൾ. ഇത്രയും പറഞ്ഞാ മതിയോ ചോട്ടാ തുടങ്ങി നിരവതി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.