ഭീമൻ രഘുവിന് ഇതിനു മുൻപോ പിൻപോ ഇത്ര നല്ല വേഷം കിട്ടിയിട്ടില്ല


സിദ്ധിഖ് ലാലിന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗോഡ് ഫാദർ. മുകേഷ് നായകനായി എത്തിയ ചിത്രത്തിൽ നായിക കനക ആയിരുന്നു. ചിത്രം വലിയ വിജയം ആണ് തിയേറ്ററിൽ നേടിയത്. ഒരു വർഷത്തിൽ കൂടുതൽ ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ആ വർഷത്തെ ബ്ലോക്ക് ബസ്റ്ററും ആയിരുന്നു ചിത്രം. നിരവധി റെക്കോർഡുകൾ ആണ് ആ കാലത്ത് ചിത്രം വാരി കൂട്ടിയത്. കനക ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നതും ഗോഡ് ഫാദറിൽ കൂടി ആയിരുന്നു.

ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മുകേഷിനെയും കനകയേയും കൂടാതെ ജഗതീഷ്, സിദ്ധിഖ്, തിലകൻ, ഇന്നസെന്റ്, ഭീമൻ രഘു, എൻ എൻ പിള്ള, ഫിലോമിന, കെ പി എ സി ലളിത, ജനാർദ്ദനൻ, ശങ്കരാടി, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ വിജയം ആണ് ബോക്സ് ഓഫീസിലും നേടിയത്. പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ഭീമൻ രഘു അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ  ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതിന് മുൻപോ ഇതിന് ശേഷമോ ഭീമൻ രഘുവിന് ഇത്ര നല്ല വേഷം കിട്ടിയിട്ടില്ല. ഗോഡ് ഫാദർ ലേ പ്രേമചന്ദ്രൻ. ഇതിൽ പുള്ളിടെ ലുക്ക് തന്നെ അടിപൊളി എന്നുമാണ് പോസ്റ്റ്.

വംശം എന്നൊരു സിനിമയുണ്ട് അതിൽ മുകേഷിന്റെ ചേട്ടനായി ഭീമൻ രഘു ക്ലൈമാക്സിൽ ഒരു വരവുണ്ട് മാസ് ഐറ്റം, കമ്മീഷ്ണറിൽ ഭീമൻ രഘുവിനേ കാണിയ്കുമ്പോൾ ഉള്ള ബി.ജെ.എം പൊളിയല്ലേ, ഒരു കുഞ്ഞു കൊച്ചിന്റെ ഒരു പടം ഉണ്ട്. മണി യും അബിയും. പ്രേംകുമാർ ഒക്കെ ഉള്ള. അതിലും പുള്ളി നല്ല റോൾ ആയിരുന്നു, കഴിഞ്ഞ ദിവസം ഗോഡ് ഫാദർ കണ്ടപ്പോ ഓർത്തെ ഉള്ളു ഇങ്ങേർ എന്ത് സുന്ദരനരനെന്ന് തുടങ്ങി നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.