ഇരുപത് വർഷങ്ങളോ, വിശ്വസിക്കാൻ ആകുന്നില്ല എന്ന് ആരാധകർ


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിലേക്ക് എത്തുന്നത്. കമൽ സംവിധാനം ചെയ്ത ചിത്രം 2002 ൽ ആണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ ആണ് ഭാവന അവതരിപ്പിച്ചത്. താരത്തിനെ കൂടാതെ ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ജിഷ്ണു, രേണുക മേനോൻ, ബാലചന്ദ്ര മേനോൻ,  സുഹാസിനി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം പിറത്തിറങ്ങിയിട്ട് ഇരുപത് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്.

അതായത്, ഭാവന സിനിമയിൽ എത്തിയിട്ട് ഇരുപത് വർഷങ്ങൾ ആയിരിക്കുകയാണ്. ഭാവന തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അർജുൻ വിളയാടിശ്ശേരിൽ എന്ന ആരാധകന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമയിൽ വന്നിട്ട് 20 വർഷം എന്ന് പ്രഖ്യാപിച്ച് ഭാവന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഉളവാക്കിയ അമ്പരപ്പ്. നമ്മൾ സിനിമയുടെ സെറ്റിൽ ഷെൻ ടോം ചാക്കോ എന്നുമാണ് ചിത്രത്തിന്റെ ഒരു ലൊകേഷൻ ചിത്രം പങ്കുവെച്ച് കൊണ്ട് ആരാധകൻ കുറിച്ചിരിക്കുന്നത്. നിരവധി കമെന്റുകളായും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

നമ്മൾ സിനിമയ്ക്ക് ക്ലാപ്പ് ചെയ്തത് ഞാനാണ് . അന്ന് എൻ്റെ ജൂനിയറായി ജോയിൻ ചെയ്ത ആളാണ് ഷൈൻ . കമൽ സാർ , ജയപ്രകാശ് പയ്യന്നൂർ ( നിശ്ചല ഛായാഗ്രഹണം ) , ഭാവനയുടെ അച്ഛൻ , ഷൈൻ , ക്യാമറാമാൻ സുകുവേട്ടൻ . ഇത്രയും പേരാണ് ആ ചിത്രത്തിൽ . ( ആഷിഖ് അബു അന്ന് ഇല്ലായിരുന്നു , സ്വപ്നകൂടാണ് ആഷിഖിൻ്റെ ആദ്യ ചിത്രം ), ഭാവന സിനിമയിൽ വന്നിട്ട് 20 വർഷം ആയി എന്ന് ഞെട്ടലോടെ കേൾക്കുന്ന 23 വയസ്സ് ആയ ഞാൻ. ഷൈൻ ടോം ചാക്കോ, ആഷിഖ് അബു ഒകെ കമലിന്റെ അസിസ്റ്റന്റ് ആയിരുന്നെന്ന് കേട്ടിട്ടുണ്ട്, ക്രെഡിറ്റ്സ് നോക്കൂ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് തോന്നുന്നു.

അബി ആഷിക് അബു ഷൈൻ, കമൽ സാർ ന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഷൈൻ. അതെ സിനിമയിൽ ബസ് ഇൽ ഇരിക്കുന്ന സീനിൽ ഒക്കെ ഷൈൻ ഉണ്ട്. 2002 ഇൽ ആണ് നമ്മൾ റിലീസ്. പിന്നീട് 2009 ഇൽ ഷൂട്ടിങ് നടന്ന ട്രാഫിക് എന്ന സിനിമയിൽ മരിച്ചു പോയ രാജേഷ് പിള്ള സാർ ന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുമ്പോൾ ആണ് കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ട്രാഫിക് ഷൂട്ടിംഗ് ന്റെ ഇടയിൽ നിന്നും ഗൾഫിലേക്ക് പോകുന്നത്. അതിൽ പിന്നെ അസിസ്റ്റന്റ് ആയി ജോലി ചെയ്യേണ്ടി വന്നിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.