കാണാൻ ആളില്ലാത്തത് കൊണ്ട് റിലീസ് ചെയ്ത ഉടനെ ഷോ കാൻസൽ ചെയ്തു


വർഷങ്ങൾക്ക് ഇപ്പുറം ഭാവന മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ ചിത്രമാണ് എന്റിക്കയ്ക്കൊരു പ്രേമോണ്ടാർന്നു. വലിയ രീതിയിൽ ഉള്ള ഹൈപ്പോടെ പ്രദർശനത്തിന് എത്തിയ ചിത്രം എന്നാൽ അധികനാൾ തിയേറ്ററിൽ പ്രദര്ശിപ്പിച്ചില്ല എന്നതാണ് സത്യം. കാണാൻ ആളില്ലാത്തത് കൊണ്ട് പല തിയേറ്ററുകളും ഷോ കാൻസൽ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമ പാരഡിസോ ക്ലബ്ബിയിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പ്രഗൽഫ് സി കെ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്റിക്കക്കൊരു പ്രേമണ്ടാർന്ന്. റിലീസ് ആയപ്പോ തന്നെ കോഴിക്കോടിൽ നിന്ന് കാണാൻ ശ്രെമിച്ചിരുന്നു, അന്ന് പക്ഷെ ആൾ ഇല്ലാത്തത് കൊണ്ട് ഷോ ക്യാൻസൽ ആയി. ഇന്ന് പക്ഷെ പയ്യന്നുരിൽ നിന്ന് 15 പേര് ഉള്ള തീയേറ്ററിൽ നിന്ന് പടം കാണാൻ പറ്റി. പണ്ട് ഹിന്ദിയിൽ ഒക്കെ ഇറങ്ങിയിരുന്ന ടൈപ്പ് സിനിമകളുടെ ഒരു ഫോർമാറ്റ്‌ ആണ് പടം, ഒരുപാട് അംഗങ്ങൾ ഒക്കെയുള്ള ഒരു റിച്ച് ഫാമിലി.

പ്രേതെകിച്ചു ജോലി ഒന്നുമില്ലെങ്കിലും ഫുൾടൈം കറങ്ങിയടിച്ചു ജോളിയായി നടക്കുന്ന നായകൻ, കളർഫുൾ വിഷ്വൽസ്, പാട്ടുകൾ ഒക്കെ. സിനിമയിലെ മെയിൻ കോൺഫ്ലിക്ടസ് പലതും ഒരു ഡെപ്ത് ഇല്ലാത്തു ആയി തോന്നി, ക്ലൈമാക്സ്‌ഉം ഭയങ്കര സിംപ്ലിസ്റ്റിക് ആയിപോയി. എന്നാലും വളരെ റിലാക്സ് ആയി ഒരു ഐസ്ക്രീം ഒക്കെ കഴിച്ചു കണ്ടിരിക്കാവുന്ന പടമാണ്. തീയേറ്റർ വിട്ട് ഇറങ്ങുമ്പോ ഒരു പ്ലെസന്റ് ഫീൽ തരുന്ന പടം.

വലിയ ചാലഞ്ചിങ് റോൾസ് ഒന്നുമല്ലേലും ഷർഫും ഭാവനയും നല്ല കൺവിൻസിങ് ആയ രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഫിദയായി വന്ന നടിയും, പിന്നെ ഷറഫിന്റെ അനിയത്തിയായി വന്ന കുട്ടിയും രസമായിട്ടുണ്ട്. മൊത്തത്തിൽ ഒരു റീലാക്സിങ്‌ മൂഡിൽ കണ്ടിരിക്കാവുന്ന ഒരു വാച്ച്ബിൾ സിനിമ തന്നെയാണ് ഇന്റിക്കക്കൊരു പ്രേമണ്ടാർന്ന് എന്നുമാണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.