ക്യാമറ കണ്ണുകളിൽ നിന്ന് ഓടി മറഞ്ഞു ഭാവന, വീഡിയോ വൈറൽ

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വെളുത്ത് മെലിഞ്ഞ പെൺകുട്ടി വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. അവിടുന്നു അങ്ങോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരുന്നു സിനിമയിൽ ഉള്ള ഭാവനയുടെ വളർച്ച. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു. വളരെ വേഗം തന്നെ ഭാവന എന്ന നനടി മലയാള സിനിമയിലെ മുൻനിര നായികമാർക്കൊപ്പം സ്ഥാനം നേടുകയായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. ഇടക്കാലത്ത് മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ തിരക്ക്.

അന്യഭാഷകളിൽ സജീവമായതോടെ മലയാള സിനിമയിൽ താരം ഇടവേള എടുക്കാൻ തുടങ്ങി. പ്രിത്വിരാജ് ചിത്രം ആദം ജോണിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.  അതിനു ശേഷം കന്നഡ ചിത്രത്തിൽ ആണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹത്തോടെ ബാംഗ്ലൂരിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭാവനയുടെ വിശേഷങ്ങൾ അറിയാൻ മലയാളി ആരാധകർക്ക് താൽപ്പര്യം ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റേതായി ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നാളുകൾക്ക് ശേഷം തന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയ ഭാവനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് ശേഷമാണ് ഭാവന തന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് തിരികെ എത്തുന്നത്. എന്നാൽ തങ്ങളുടെ ഇഷ്ടതാരത്തെ കണ്ടു വിശേഷങ്ങൾ ചോദിക്കാൻ എത്തിയ ആരാധകരിൽ നിന്നും ക്യാമറയിൽ നിന്നും താരം ഓടി മാറുന്നതിന്റെ വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഇത്ര തിടുക്കത്തിൽ ഇത് എങ്ങോട്ടാണ് എന്ന് ആളുകൾ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം. ഒരു സ്റ്റിൽ തരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ കുറച്ച് തിരക്കിൽ ആണ് പിന്നെ ആവട്ടെ എന്ന് ഭാവന തിടുക്കത്തിൽ മറുപടി പാഞ്ഞുകൊണ്ട് ലിഫ്റ്റ് ക്ളോസ് ചെയ്യാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. വളരെ സ്റ്റൈലിഷ് ലുക്കിൽ എത്തിയ ഭാവനയുടെ വീഡിയോ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.