പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഭാവന. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കന്നഡ സിനിമയിൽ താരം സജീവമായിരുന്നു ഈ കാലങ്ങളിൽ. എങ്കിൽ പോലും താരത്തിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും. ഇപ്പോഴിതാ ആറു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സിനിമയിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം.
ന്റെ ഇക്കായ്ക്കൊരു പ്രേമോണ്ടാർന്നു എന്ന ചിത്രത്തിൽ കൂടിയാണ് താരം തിരിച്ച് വരുന്നത്. എന്നാൽ ഇപ്പോൾ ഈ വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന കമെന്റുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ,ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ.
ഈ കം ബാക്ക് കാമ്പയിൻ ഒക്കെ വലിയ പ്രഹസനം ആണ്. സംഭവത്തിന് ശേഷം അവർ കന്നഡത്തിലൊക്കെ പടം ചെയ്തിട്ടുണ്ട്. ഈ വെൽകം ബാക്ക് സംഘടിതമായ ഒരു ഗ്രൂപ്പ് ഓഫ് ആളുകളുടെ പ്രവർത്തനങ്ങൾ ആണ് ഒട്ടും നാച്ചുറാലിറ്റി ഫീൽ ചെയ്യുന്നില്ല, ഭാവനയുടെ പടം മാത്രമല്ലല്ലോ. ഇത് കൂടാതെ6 എണ്ണം ഇറങ്ങുന്നുണ്ടല്ലോ.. ഇതിൽ ഭാവനയ്ക്ക് മാത്രം എന്താ പ്രത്യേകത? ഇനി ഇപ്പൊ എന്തെങ്കിലും ചെറിയ എക്സ്പ്രെഷൻ ഇട്ടാൽ പോലും ഓസ്കാർ അഭിനയം എന്ന് പൊക്കി പറഞ്ഞ് വരും കുറേ പേര്.

ഭാവനയ്ക്ക് ലൗഡ് ആയിട്ടുള്ള അഭിനയം ആണ് ഏറ്റവും ചേരുക. സബ് ടൈറ്റിൽ ചെയ്താൽ നല്ല എച്ചുകെട്ടൽ തോന്നാറുണ്ട്, ഭാവനയുടെ 8നല്ല സിനിമൽ എടുത്താൽ അതിൽ 4എണ്ണവും ദിലീപിന്റെ കൂടെ ബാക്കിയുള്ള നരൻ, ചിന്താമണി ക്രോണിക്, നമ്മൾ ഇതിൽ എല്ലാം ഒരു അയ്യോപാവം കഥാപാത്രവും. ആ സിനിമകളൊക്കെ വിജയിച്ചു അത് ഭാവന ഉള്ളതുകൊണ്ടല്ല. ഭാവനയുടെ അഭിനയം കൊണ്ട് ഓർത്തുവെക്കാൻ മാത്രമായി ഒരു സിനിമയും ഇല്ല പിന്നെ എന്തിനാ ആവോ ഈ തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ഇടുന്നത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.