ബോഡി ഷെമിങ് കമന്റുകൾ നിറഞ് ഭാവനയുടെ ഡാൻസ് വീഡീയോ.

സിനിമ താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ നേരിടുന്ന സദാചാര ആക്രമണങ്ങൾ ഒക്കെ പലതവണ സോഷ്യൽ ചർച്ച ആയതാണ്. ഒരു സ്ത്രീ താരമാണെങ്കിൽ പ്രത്യേകിച്ചും അവരുടെ വസ്ത്രത്തെയും അവരുടെ ശരീരത്തെയും പറ്റിയുള്ള കമന്റുകളും മറ്റുമായി അവരുടെ കമന്റ് ബോക്സ് അങ്ങ് നിറയും. ഇത്തരത്തിലുള്ള ചിലരുടെ സ്വഭാവം മാറേണ്ട ഒന്നാണ്. അതിന്റെ പ്രാധാന കാരണം ഒരു പുരുഷന് ഉള്ളതുപോലെ തന്നെ ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുവാനുള്ള സ്വാതന്ത്യവും ഇഷ്ടമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സ്വാതന്ത്യവും ഉണ്ട്.

എന്നാൽ ഇവർക്കുള്ള ഈ സ്വാതന്ത്ര്യങ്ങൾ പലരും അവരെ അടിച്ചമർത്താനും അവർക്ക് നല്കാതിരിക്കാനായുമാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ചിലരാണ് ഇവർക്ക് നേരെ സദാചാരം ഉന്നയിക്കുന്നതും. ഇന്നത്തെ സംഭവം എന്തെന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നദി ഭാവന തന്റെ സുഹൃത്തക്കളോടൊപ്പം നിന്നുകൊണ്ട് ഒരു ഡാൻസ് വിഡിയോ പങ്കുവെച്ചിരുന്നു. ഗായികയായ സയനോറയും ആ ഡാൻസ് വിഡിയോയിൽ ഉണ്ടായിരുന്നു. ഇവർ ഈ ഡാൻസ് വിഡിയോ പങ്കുവെച്ചതിനു പിന്നാലെയാണ് നിരവധി മോശം കമന്റുകൾ ഇവരുടെ വീഡിയോക്ക് ലഭിച്ചത്.

ഇഷ്ടമുള്ള വസ്ത്രം ധരിച്ചായിരുന്നു ഏവരും ഡാൻസ് വിഡിയോയിൽ പങ്കെടുത്തത്. പ്രാധാനമായ്‌ ഇവർ ധരിച്ചെത്തിയ ഷോർട് നെയും ഇവരുടെ നിറത്തിനെയും പറ്റി മോശമായി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു തുടങ്ങി. സയനോരക്ക് നേരെ ബോഡി ഷെമിങ് കമന്റുകളും നിറഞ്ഞു എന്നും പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഇത്തരം ചിലരുടെ മോശം കമന്റുകൾ നല്ലവരായ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഇത്തരം കമന്റുകൾ താരങ്ങൾ വലിയ കാര്യമാക്കിയില്ല എങ്കിലും നല്ലവരായ ആരാധകർ ഇവർക്ക് ചുട്ട മറുപടി നൽകുവാൻ മറന്നില്ല.

മിക്കവർക്കും നല്ല മറുപടികൾ ആരാധകർ നൽകി. തുടർന്ന് ഈ സംഭവം മറ്റു ഗ്രൂപ്പുകളിലെക്കും ചർച്ച ചെയ്യപ്പെട്ടു. ഇത്തരം സ്വഭാവം സ് മാറേണ്ടതാണ്. വരുന്ന തലമുറയും ഇത്തരം സ്വഭാവങ്ങൾ തുടർന്നാൽ സ്ത്രീക്കൾക് സ്വാതത്ര്യത്തോടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആരെയും ഭയക്കാതെ ജീവിക്കാനുള്ള കാലം വീണ്ടും വിദൂരമാകും. എന്നാൽ ചില താരങ്ങൾ ഇത്തരം ഞരമ്പൻമാർക്ക് നല്ല ചുട്ട മറുപടികളും നൽകുവാൻ മടിക്കാറില്ല.