ഭാവനയുടെ പോസ്റ്റിനു മറുപടി നൽകാനും നവ്യ മറന്നില്ല

മലയാളി സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വെളുത്ത് മെലിഞ്ഞ പെൺകുട്ടി വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. അവിടുന്നു അങ്ങോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരുന്നു സിനിമയിൽ ഉള്ള ഭാവനയുടെ വളർച്ച. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു. വളരെ വേഗം തന്നെ ഭാവന എന്ന നനടി മലയാള സിനിമയിലെ മുൻനിര നായികമാർക്കൊപ്പം സ്ഥാനം നേടുകയായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. ഇടക്കാലത്ത് മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ തിരക്ക്. അന്യഭാഷകളിൽ സജീവമായതോടെ മലയാള സിനിമയിൽ താരം ഇടവേള എടുക്കാൻ തുടങ്ങി.

പ്രിത്വിരാജ് ചിത്രം ആദം ജോണിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.  അതിനു ശേഷം കന്നഡ ചിത്രത്തിൽ ആണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹത്തോടെ ബാംഗ്ലൂരിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭാവനയുടെ വിശേഷങ്ങൾ അറിയാൻ മലയാളി ആരാധകർക്ക് താൽപ്പര്യം ഏറെയാണ്. ഇപ്പോഴിതാ ഭാവന നടി നവ്യ നായരെ കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ആണ് നവ്യ നായർ നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം തന്റെ തിരിച്ച് വരവ് നടത്തിയ ചിത്രം ഒരുത്തി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തിയത്. ഗംഭീര തിരിച്ച് വരവ് ആണ് ചിത്രത്തിൽ കൂടി നവ്യ നടത്തിയത്. നിരവധി ആളുകൾ ആണ് നവ്യയുടെ ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്.

ഇപ്പോഴിതാ നവ്യയ്ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് ഭാവനയും എത്തിയിരിക്കുകയാണ്. ‘കഴിഞ്ഞ ദിവസമാണ് ഞാന്‍ ഒരുത്തീ കണ്ടത്. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് ഞാന്‍ സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത്. നവ്യ, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിങ്ങളെ സ്‌ക്രീനില്‍ കാണുന്നത്. വാവ് എന്തൊരു തിരിച്ചുവരവാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലുള്ളതില്‍ വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നിങ്ങള്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. രാധാമണിയെ അതിഗംഭീരമാക്കാന്‍ നിങ്ങള്‍ക്കായി’ എന്നുമാണ് ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Leave a Comment