ആ നടനോട് കുട്ടിക്കാലത്ത് ക്രഷ് തോന്നിയിരുന്നു, മനസ്സ് തുറന്ന് ഭാവന

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വെളുത്ത് മെലിഞ്ഞ പെൺകുട്ടി വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. അവിടുന്നു അങ്ങോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരുന്നു സിനിമയിൽ ഉള്ള ഭാവനയുടെ വളർച്ച. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു. വളരെ വേഗം തന്നെ ഭാവന എന്ന നനടി മലയാള സിനിമയിലെ മുൻനിര നായികമാർക്കൊപ്പം സ്ഥാനം നേടുകയായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. ഇടക്കാലത്ത് മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ തിരക്ക്. അന്യഭാഷകളിൽ സജീവമായതോടെ മലയാള സിനിമയിൽ താരം ഇടവേള എടുക്കാൻ തുടങ്ങി. പ്രിത്വിരാജ് ചിത്രം ആദം ജോണിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.  അതിനു ശേഷം കന്നഡ ചിത്രത്തിൽ ആണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹത്തോടെ ബാംഗ്ലൂരിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭാവനയുടെ വിശേഷങ്ങൾ അറിയാൻ മലയാളി ആരാധകർക്ക് താൽപ്പര്യം ഏറെയാണ്.

കഴിഞ്ഞ ദിവസം ആണ് അന്താരാഷ്ട്ര ചലച്ചിത്ര അക്കാദമിയുടെ പരുപാടിയിൽ ഭാവന പങ്കെടുക്കുന്നത്. വളരെ വലിയ സ്വീകരണം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വേദിയിൽ എത്തിയ  താരത്തെ ആർപ്പ് വിളിയോടും കയ്യടികളോടും കൂടിയാണ് ആരാധകർ വരവേറ്റത്. വർഷങ്ങൾക്ക് ശേഷം ആണ് താരം ഇത്തരത്തിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. അതിന്റെ സ്വീകരണം ആണ് താരത്തിന് ലഭിച്ചത്. കുറച്ച് നാളുകൾക്ക് മുൻപാണ് താൻ നേരിട്ട മാനസികമായും ശാരീരികമായുമുള്ള സമ്മർദ്ദത്തെ  കുറിച്ച് താരം മനസ്സ് തുറന്നത്. നിരവധി പേരാണ് അപ്പോഴും താരത്തിന് പിന്തുണയുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ലൈവിൽ എത്തിയ ഭാവനയോട് ആരാധകർ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

കുട്ടിക്കാലത്ത് ഭാവനയ്ക്ക് ക്രഷ് തോന്നിയിട്ടുള്ള നടൻ ആരാണ് എന്നാണ് ഒരു ആരാധകൻ താരത്തിനോട് ചോദിച്ച ചോദ്യം. മാധവനോട് ആണ് തനിക്ക് കുട്ടിക്കാലത്ത് ക്രഷ് തോന്നിയിട്ടുള്ളത് എന്നും മാധവന്റെ എല്ലാ ചിത്രങ്ങളും എപ്പോൾ ടിവിയിൽ വന്നാലും താൻ കാണുമായിരുന്നു എന്നും ഭാവന പറഞ്ഞു. മോഹൻലാലിന്റെ ഇഷ്ട്ടപെട്ട ചിത്രം ഏതാണ് എന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. അത് കൃത്യമായി പറയാൻ കഴിയില്ല എന്നും ലാലേട്ടന്റെ ചിത്രങ്ങൾ എല്ലാം തന്നെ തനിക്ക് ഇഷ്ട്ടമാണ് എന്നും ഭാവന പറഞ്ഞു.