മലയാളത്തിൽ ഇപ്പോൾ സിനിമകൾ ചെയ്യാത്തതിന്റെ കാരണം തുറന്ന് പറഞ്ഞു ഭാവന

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വെളുത്ത് മെലിഞ്ഞ പെൺകുട്ടി വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. അവിടുന്നു അങ്ങോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരുന്നു സിനിമയിൽ ഉള്ള ഭാവനയുടെ വളർച്ച. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു. വളരെ വേഗം തന്നെ ഭാവന എന്ന നനടി മലയാള സിനിമയിലെ മുൻനിര നായികമാർക്കൊപ്പം സ്ഥാനം നേടുകയായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. ഇടക്കാലത്ത് മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ തിരക്ക്. അന്യഭാഷകളിൽ സജീവമായതോടെ മലയാള സിനിമയിൽ താരം ഇടവേള എടുക്കാൻ തുടങ്ങി. പ്രിത്വിരാജ് ചിത്രം ആദം ജോണിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.  അതിനു ശേഷം കന്നഡ ചിത്രത്തിൽ ആണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹത്തോടെ ബാംഗ്ലൂരിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭാവനയുടെ വിശേഷങ്ങൾ അറിയാൻ മലയാളി ആരാധകർക്ക് താൽപ്പര്യം ഏറെയാണ്.

വർഷങ്ങൾ കുറച്ച് ആയിട്ടും മലയാള സിനിമയിൽ നിന്ന് ഭാവന എന്തുകൊണ്ടാണ് ഇടവേള എടുക്കുന്നത് എന്ന് ഇപ്പോൾ താരം നേരിടുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ്. ഇപ്പൊൾ ഒരു അഭിമുഖത്തിൽ ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഭാവന. ഭാവന പറയുന്നത് ഇങ്ങനെ,  മലയാള സിനിമയിൽ നിന്ന് കുറച്ച് നാളുകൾ ഒഴിഞ്ഞു നിൽക്കുക എന്നത് എന്റെ തീരുമാനം ആണ്.  എന്റെ മനഃസമാധാനത്തിനു കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഞാൻ അത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മലയാളത്തിൽ നിന്ന് ഒരു ബ്രേക്ക് എനിക്ക് ആവിശ്യം ആയിരുന്നു. ഭജരംഗി2 ൽ ആണ് അവസാനമായി അഭിനയിച്ച കന്നഡ ചിത്രം. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തുമെന്നും താരം പറയുന്നു.

പുതിയ ഒരു ചിത്രവും ഇപ്പോൾ എടുത്തിട്ടില്ല എന്നും കുറച്ച് ബ്രേക്ക് ഇട്ടു ചിത്രങ്ങൾ ചെയ്യാൻ ആണ് തനിക്ക് താൽപ്പര്യം എന്നും ഭാവന പറഞ്ഞു. ഒക്ടോബര് 29 നു ആണ് ചിത്രം റിലീസിന് എത്തുന്നത്. ചിന്മിനികി എന്ന  കഥാപാത്രത്തെയാണ് താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നും ഇത്രയും നാൾ താൻ കന്നടയിൽ ചെയ്ത ചിത്രങ്ങളിൽ  നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിന്മിനികി എന്നും ഭാവന പറഞ്ഞു.