പുതിയ സന്തോഷത്തിൽ ഭാമ, ആശംസകൾ അറിയിച്ച് ആരാധകരും

മലയാളികൾക്ക്  പ്രിയങ്കരിയായ താരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ മലയാളികളുടെ ശ്രദ്ധ നേടുകയായിരുന്നു. നീണ്ട മൂക്കും നീളൻ മുടിയുമായി മലയാളികളുടെ നെഞ്ചിൽ ഇടം നേടാൻ താരത്തിന്  അധികം  സമയം ഒന്നും വേണ്ടി  വന്നില്ല. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. മലയാളത്തിൽ  മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല. ശ്രദ്ധേയവും പ്രാധാന്യവുമായ അതികം കഥാപാത്രങ്ങൾ ഒന്നും താരത്തെ തേടി വരാത്തത് കൊണ്ട് തന്നെ ഭാമ സ്വയം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത സമയത്ത് ആയിരുന്നു താരം വിവാഹിത ആയത്. വിവാഹത്തോടെ താരം പൂർണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഇപ്പോൾ. സോഷ്യൽ  മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. നടിമാർ എല്ലാ തന്റെ ഗര്ഭകാലം സോഷ്യൽ മീഡിയയിൽ കൂടി ആഘോഷമാക്കുമ്പോൾ താൻ ഗർഭിണി ആയ കാര്യം ഭാമ സോഷ്യൽ മീഡിയയിൽ നിന്ന് മറച്ച് പിടിക്കുകയായിരുന്നു.

ഒടുവിൽ കുഞ്ഞു ജനിച്ച് കഴിഞ്ഞാണ് താൻ അമ്മയായ  സന്തോഷം ഭാമ ആരാധകരുമായി പങ്കുവെക്കുന്നത്. ഭാമയുടെ പോസ്റ്റ് കണ്ടു ആരാധകർക്കും  അത്ഭുതം ആയിരുന്നു. കാരണം താരം ഗർഭിണി ആണെന്ന തരത്തിൽ ഒരു വാർത്തകളും എങ്ങും വന്നിരുന്നില്ല. കുഞ്ഞു  പങ്കുവെച്ചെങ്കിലും താരം ഇത് വരെ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാമ. തന്റെ മകൾക്ക് ഒരു വയസ്സ് തികയുന്നതിന്റെ സന്തോഷം ആണ് ഭാമ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. എന്റെ ബേബി ഗേൾനു ഒരു വയസ്സ് തികയുന്നു എന്ന  തലക്കെട്ടോടെയാണ് ഭാമ മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ ആണ് ഭാമ  പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഭാമയുടെ മകൾക്ക്  പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.